വിവാഹത്തട്ടിപ്പ് വീരന്‍ പിടിയില്‍ !

ശനി, 5 ഓഗസ്റ്റ് 2017 (16:49 IST)

ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിനൊരുങ്ങുകയും  പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് 25 ലക്ഷവുമായി മുങ്ങിയ യുവാവിനെ പോലീസ് വലയിലാക്കി. നെടുമങ്ങാട് കുപ്പക്കോണം റോഡില്‍ അനീഷ് അഹമ്മദ് പിള്ള എന്ന 30 കാരണാണ്  പോലീസ്  പിടിയിലായത്. 
 
ഇയാള്‍ ആദ്യം വിവാഹം ചെയ്തത് മുണ്ടേല സ്വദേശിയായ യുവതിയെയാണ്. ഇയാൾ ഇവരില്‍ നിന്ന് സ്ത്രീധനമായി 140 പവനും വിലപിടിപ്പുള്ള കാറും ഇരുനിലവീടും 53 സെന്റ് സ്ഥലവും നല്‍കിയിരുന്നു. ഈ വിവാഹത്തില്‍ ഒരു കുഞ്ഞുമുണ്ട്. എന്നാൽ ഈ ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയാണ് പോത്തന്‍കോട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.
 
ഈ  വിവാഹം ഉറപ്പിക്കുകയും ബിസിനസ് ആവശ്യത്തിനായി 25 ലക്ഷം കല്യാണത്തിന് മുമ്പ് വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് നല്‍കുകയും ചെയ്തു. പിന്നീട് കാറും 125 പവന്‍ സ്വര്‍ണവും ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അനീഷ് മുങ്ങുകയായിരുന്നു. ഇതിനിടെ ആദ്യഭാര്യയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചു. 
 
പെൺകുട്ടിയുടെ വീട്ടുകാർ  പോത്തന്‍കോട് പൊലീസില്‍ പരാതി നൽകി. എങ്കിലും നടപടികൾ വൈകുമെന്ന് കണ്ടപ്പോൾ ഇവർ  ആറ്റിങ്ങല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് പോലീസ്പ്ര പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒൻമ്പതുവയസുള്ള ബാലനെ പീഡിപ്പിച്ച പ്രതി പിടിയിൽ

ഒൻപതു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ് ...

news

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

സംസ്ഥാന നിയമസഭയുടെ സമ്മേളനം ആഗസ്റ് ഏഴ് തിങ്കളാഴ്ച തുടങ്ങി ഓഗസ്റ് ഇരുപത്തിനാല് വ്യാഴാഴ്ച ...

news

സമദിന്റെ മൊഴിയെടുത്തത് ദിലീപിനെ ലക്ഷ്യംവച്ചായിരുന്നില്ല, കുടുങ്ങുന്നത് സിനിമയിലെ മറ്റൊരു പ്രമുഖന്‍!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: പി രാജുവിനെ തള്ളി സിപിഐ - കാനം വിശദീകരണം തേടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ എറണാകുളം ജില്ലാസെക്രട്ടറി പി ...