Widgets Magazine Widgets Magazine
Widgets Magazine

വയോധികയുടെ മാല കവർന്ന യുവതി അറസ്റ്റിൽ

വ്യാഴം, 18 മെയ് 2017 (17:12 IST)

Widgets Magazine

കിളിമാനൂർ: ബസ് യാത്രയ്ക്കിടെ വയോധികയുടെ മൂന്നര പവന്റെ സ്വർണ്ണമാല കവർന്നതുമായി ബന്ധപ്പെട്ട തമിഴ്‌നാട് തൂത്തുക്കുടി ശിവനഗർ സ്വദേശി  അഭിരാമി എന്ന ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ് ചെയ്തു. നിലമേൽ സ്വദേശി റഷീദാബീവിയുടെ മാലയാണ് കെ.എസ.ആർ.ടി.സി ബസ് യാത്രയ്ക്കിടെ അഭിരാമി കവർന്നത്.
 
കഴിഞ്ഞ ദിവസം രാവിലെ നിലമേലിൽ നിന്ന് പാങ്ങോട്ടേക്ക് പോകുംവഴിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ നിന്നു കാറേറ്റിൽ ഇറങ്ങുമ്പോഴാണ് മാല കാണാനില്ലെന്ന വിവരം റഷീദ അറിഞ്ഞത്. ഇവരുടെ നിലവിളികേട്ട് യാത്രക്കാർ പരിശോധന തുടങ്ങിയപ്പോൾ അഭിരാമി ബസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. 
 
ബസ് ജീവനക്കാരും യാത്രക്കാരും യുവതിയെ തടയുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് വനിതാ പോലീസ് എത്തി പരിശോധിച്ചപ്പോൾ യുവതിയിൽ നിന്ന് മാല കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുത്തച്ഛനും കൊച്ചുമകളും പാറക്കുളത്തിൽ മുങ്ങിമരിച്ചു

വീടിനു സമീപത്തുള്ള പാറക്കുളത്തിൽ വീണ കൊച്ചുമകളും കൊച്ചുമകളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛനും ...

news

കുൽഭൂഷണ്‍ യാദവിന് വേണ്ടി വാദിക്കാന്‍ ഹരീഷ് സാല്‍‌വെ വാങ്ങിയ പ്രതിഫലം ഒരു രൂപ; ഇന്ത്യയുടെ ആര്‍ജവത്തിനു മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ !

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ ...

news

ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍; കുൽഭൂഷണ്‍ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ ...

news

ഒരുക്കങ്ങള്‍ ബാഗ്ദാദിയുടെ മേല്‍‌നോട്ടത്തില്‍; പദ്ധതിക്കായി വിദഗ്‌ധര്‍ എത്തും - ഐഎസ് രാസായുധ സെല്ലിന് രൂപം നല്‍കുന്നു

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ രാസായുധ സെല്ലിന് രൂപം നല്‍കുന്നതായി റിപ്പോര്‍ട്ട്. ...

Widgets Magazine Widgets Magazine