രാമലീല കാണാന്‍ ദിലീപ് ഉണ്ടാകുമോ?

ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (15:05 IST)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്തംബര്‍ 26നാണ്. താരത്തിന്റെ എന്ന ചിത്രത്തിന്റെ റിലീസ് സെപ്തംബര്‍ 28നും. താരത്തിനു ജാമ്യം കിട്ടുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 
 
ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കും. ഇതിനാല്‍ ജാമ്യം ലഭിക്കുന്നതിനായുള്ള അവസാന ശ്രമമായിരിക്കും ഇത്. ദിലീപിനു തന്റെ പുതിയ ചിത്രമായ രാമലീല കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നാണ് ആരാധകരും സിനിമാലോകവും ഉറ്റു നോക്കുന്നത്.
 
അതേസമയം, ദിലീപിന്റെ രാമലീല തകര്‍ക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. വിജയിക്കരുതെന്നും ബഹിഷ്കരിക്കണമെന്നും ആഹ്വാനങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ സംവിധായകന്‍ അരുണ്‍ ഗോപിക്കും രാമലീലക്കും പിന്തുണയര്‍പ്പിച്ച് സിനിമാതാരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാവ്യയെ വെച്ച് ദിലീപിനെ കുടുക്കാമെന്ന് കരുതേണ്ട, ഇനി അതുനടക്കില്ല? - കേസിലെ പ്രധാനസാക്ഷി മൊഴിമാറ്റി!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വഴിത്തിരിവ്. കേസിലെ പ്രധാന ...

news

മഹിളാമോര്‍ച്ച നേതാവിന് അശ്ലീല സന്ദേശം; സാക്ഷാല്‍ കുമ്മനം വരെ ഞെട്ടി

ബിജെപിയെ വെട്ടിലാക്കി അശ്ലീല സന്ദേശ വിവാദം. മഹിളാമോര്‍ച്ച പാര്‍ട്ടിയുടെ പ്രാദേശിക ...

news

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; യുവതി അറസ്റ്റില്‍

മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവാവിന്റെ ഭാര്യയായ യുവതിയെ ...

news

‘പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്, മോദി കോട്ടിട്ട ഇബ്‌ലീസ്’: എം എം ഹസന്‍

മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് കെപിസിസി ...