Widgets Magazine Widgets Magazine

മുൻഷി വേണു അന്തരിച്ചു

വ്യാഴം, 13 ഏപ്രില്‍ 2017 (11:16 IST)

Widgets Magazine

ഒരുകാലത്ത് മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമൊക്കെ മിന്നിത്തിളങ്ങി നിന്നിരുന്ന വേണു നാരായണൻ അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച.
 
മുൻഷി എന്ന ടെലിവിഷൻ പരിപാടിയിലൂടെ “മുന്‍ഷി വേണു” എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ ഏവരുടേയും ഓര്‍മകളിലേക്ക്‌ ഓടിയെത്തും. രണ്ടു വർഷത്തോളം വേണു മുൻഷിയിൽ തിളങ്ങി നിന്നിരുന്നു. കമൽ സംവിധാനം ചെയ്ത പച്ചക്കുതിര ആയിരുന്നു ആദ്യ സിനിമ. പിന്നീട് ചെറുതും വലുതുമായ അറുപതോളം സിനിമകളിൽ അഭിനയിച്ചു.
 
ഒറ്റഷോട്ടേ ഉള്ളുവെങ്കിലും അത്‌ പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്ന കലാകാരനായിരുന്നു വേണു. അഭിനയ ജീവിതത്തിനിടയിൽ മറന്നു പോയൊരു കാര്യമാണ് വിവാഹം. തനിച്ചായതിനാൽ കഴിഞ്ഞ 10 വർഷമായിട്ട് ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് ഇദ്ദേഹം താമസിക്കുന്നത്. കാണികളെ പൊട്ടിച്ചിരിപ്പിച്ച വേണുവിന്റെ ദിനങ്ങള്‍ ഒട്ടും സന്തോഷകരമായിരുന്നില്ല. തെരുവിൽ അലഞ്ഞ് നടന്ന വേണുവിനെ നാട്ടുകാരാണ് പാലിയേറ്റീവ് കെയറിൽ എത്തിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇവനെന്താ കഴുത്തറുത്തിട്ട കോഴിയോ ? പാമ്പില്‍ നിന്ന് രക്ഷപെടാന്‍ യുവാവിന്റെ പരാക്രമം; ചിരിപടര്‍ത്തുന്ന വീഡിയോ കാണാം

പാമ്പുകളെ ദൂരെ നിന്നു പോലും കണ്ടാല്‍ തന്നെ പേടിച്ചോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആ ...

news

പരാതി ഒന്നും തരാനില്ല, ഞാൻ മരിച്ചാൽ വീട്ടിൽ വരണം, വേറൊന്നും ചോദിക്കാനില്ല: മനംനിറഞ്ഞ് അലീമ ഉമ്മ

മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച ഒരു അപ്രതീക്ഷിത അതിഥി ഉണ്ടായിരുന്നു. മുഖ്യമന്ത്രി ...

news

മുഖ്യമന്ത്രി പറഞ്ഞതാണ് ശരി, സമരം കൊണ്ട് ജിഷ്ണുവിന്റെ മാതാവ് എന്തുനേടി?; ഹിമവല്‍ ഭദ്രാനന്ദ

ജിഷ്ണു പ്രണോയ്‌യുടെ അമ്മയും കുടുംബവും പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിൽ ഗൂഡാലോചന ...

Widgets Magazine Widgets Magazine