മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ, പുറത്ത് പോകാന്‍ പല രീതിയിലും പറയാം : കാനം രാജേന്ദ്രന്‍

തിരുവനന്തപുരം, തിങ്കള്‍, 31 ജൂലൈ 2017 (13:03 IST)

അനുബന്ധ വാര്‍ത്തകള്‍

ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
 
മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും പുറത്ത് പോകാന്‍ പല രീതിയിലും പറയാമെന്നുമായിരുന്നു കാനത്തിന്റെ മറുപടി. ഇതൊന്നും വലിയ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പത്രക്കാരെ അധിക്ഷേപിച്ചിട്ടൊന്നുമില്ലെന്നും കാനം പറഞ്ഞു. അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയെ കാനം വിമര്‍ശിച്ചു.
 
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കാനം പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണനും കാര്യമായ പ്രതികരണം നടത്തിയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തിരുവന്തപുരം പിണറായി വിജയന്‍ ബിജെപി Kerala Thiruvanthapuram Bjp Pinarayi Vijayan

വാര്‍ത്ത

news

10 രൂപക്ക് ഊണും ചിക്കന്‍ കറിയും! ചായയുടെ വില 1 രൂപ!

ജി‌എസ്ടി നിവലില്‍ വന്നതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില വര്‍ധിച്ചിരിക്കുകയാണ്. പലര്‍ക്കും ...

news

കുട്ടികള്‍ ഇല്ലെങ്കില്‍ ഈ പൂജാരി പരിഹാരം കാണും, അതിനായി ഇയാളുടെ കൈയില്‍ സന്താനഗോപാല യന്ത്രമുണ്ട്; പക്ഷേ...

ക്ഷേത്രത്തിലെ പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ...

news

അണികളെ പാര്‍ട്ടികള്‍ ബോധവത്കരിക്കും, അക്രമങ്ങള്‍ ആവർത്തിക്കില്ലെന്ന് യോഗത്തില്‍ ധാരണയായി: മുഖ്യമന്ത്രി

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ...

news

സിനിമാ സ്റ്റൈലില്‍ അപ്പുണ്ണിയുടെ എന്റ്രി; ആലുവ പൊലീസ് ക്ലബിന് മുന്നില്‍ ആദ്യമെത്തിയത് അപ്പുണ്ണിയുടെ ഡ്യൂപ്പ് !

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഗൂഢാലോചനക്കേസിൽ, നടൻ ദിലീപിന്റെ മാനേജരും ...