മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: പി രാജുവിനെ തള്ളി സിപിഐ - കാനം വിശദീകരണം തേടി

തിരുവനന്തപുരം, ശനി, 5 ഓഗസ്റ്റ് 2017 (16:04 IST)

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ എറണാകുളം ജില്ലാസെക്രട്ടറി പി രാജുവിനെ തള്ളി സിപിഐ. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പി രാജുവിനോട് വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.
 
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായായിരുന്നു രാജു രംഗത്തെത്തിയത്. ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണെന്നും മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും പി രാജു പറഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു ഇദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപേട്ടാ... നിങ്ങള്‍ക്ക് മാത്രമല്ല ധനുഷിനും ഇപ്പോള്‍ കണ്ടകശനിയാണ് !

തമിഴ്‌ സിനിമയിലെ ചിന്ന സൂപ്പര്‍സ്റ്റാറാണ് ധനുഷ്. ധനുഷിന്റെ സിനിമയെല്ലാം വന്‍ ...

news

ആക്ഷന്‍ ഹീറോ അച്ഛന്‍! അച്ഛാ നിങ്ങളു മാസ്സ് ആണ്, വെറും മാസ്സ് അല്ല മരണമാസ്സ് - മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പൊലീസുകാരുടെ ജീവിതം പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാകില്ല. നിരവധി കുറ്റവാളികളെ ...