മാനഭംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാവിധി ഇന്ന്; ജയിലിലെത്തി ശിക്ഷ വിധിക്കും, ഉത്തരേന്ത്യ കനത്ത സുരക്ഷയില്‍

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (08:28 IST)

Widgets Magazine

മാനഭംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് സിങിന്റെ ശിക്ഷ സിബിഐ കോടതി ഇന്ന് പ്രഖ്യപിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് നേരിട്ടെത്തിയാണ് ശിക്ഷ പ്രഖ്യാപിക്കുക. 
 
ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ ഉത്തരേന്ത്യ കനത്ത സുരക്ഷയിലാണ്‌‍. കലാപസാധ്യത കണക്കിലെടുത്ത് രാജ്യത്ത് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഏഴു വര്‍ഷം വരെയുള്ള ജീവപര്യന്തം ഗുര്‍മീതിന് ലഭിച്ചേക്കാമെന്നാണ് സൂചന. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്.  
 
പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം കലാപം ശക്തമായ സാഹചര്യത്തില്‍ രണ്ടിടത്തും കനത്ത സുരക്ഷയാണ് സേന ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ആക്രമണം ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും വ്യാപിച്ചിരുന്നു. ഇത്തവണ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതല്‍ സേന എടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ച രാജ്യത്തുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 38 ആയി ഉയര്‍ന്നിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്‌കൂളിലേക്കിറങ്ങവേ വിദ്യാര്‍ത്ഥിനി ഓടി വാതില്‍ കുറ്റിയിട്ടു; പിന്നെ സംഭവിച്ചത് ഇങ്ങനെ !

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പാലോട് ...

news

‘പെണ്ണ് ചതിക്കും! ഒന്നുകില്‍ കാമുകനെ, അല്ലെങ്കില്‍ ഭര്‍ത്താവിനെ‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

പെണ്ണ് ചതിക്കും എന്നൊരു പഴമൊഴി കേരളത്തില്‍ ഇപ്പോഴും ഉണ്ട്. പെണ്ണായി പിറന്നോ അവള്‍ ...

news

400 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസുകാരന്‍ ബോംബുമെടുത്ത് ഓടിയത് ഒരു കിലോമീറ്റര്‍! - സ്വന്തം ജീവന്‍ പോലും നോക്കിയില്ല

സ്കൂളില്‍ ബോബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ഹെഡ് കോണ്‍‌സ്റ്റബിള്‍ അഭിഷേക് ...

news

വിധി കാത്ത് ഗുര്‍മീതിന്റെ അനുയായികള്‍; പഞ്ചാബും ഹരിയാനയും വീണ്ടും കലാപ ഭീതിയില്‍

ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് ...

Widgets Magazine