മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം, തിങ്കള്‍, 31 ജൂലൈ 2017 (15:37 IST)

Widgets Magazine

ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ചര്‍ച്ച നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാനുള്ള അനുമതി മാധ്യമങ്ങള്‍ക്ക്  ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. 
 
മാധ്യമങ്ങളോട് ഇറങ്ങിപ്പോകാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. അതേസമയം മാധ്യമങ്ങളോട് മോശമായി പെരുമാറിയെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തിയിരുന്നു‍. 
 
മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും പുറത്ത് പോകാന്‍ പല രീതിയിലും പറയാമെന്നുമായിരുന്നു കാനത്തിന്റെ മറുപടി. ഇതൊന്നും വലിയ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പത്രക്കാരെ അധിക്ഷേപിച്ചിട്ടൊന്നുമില്ലെന്നും കാനം പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തിരുവന്തപുരം പിണറായി വിജയന്‍ ബിജെപി Kerala Thiruvanthapuram Bjp Pinarayi Vijayan

Widgets Magazine

വാര്‍ത്ത

news

‘എനിക്കിഷ്ടമല്ല, ഇറങ്ങിപോ’ - ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങിയ ബിന്ദു കൃഷ്ണയോട് മറിയാമ്മ ഉമ്മന്‍ പറഞ്ഞതിങ്ങനെ..

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങിയ ഡിസിസി പ്രസിഡന്റ് ...

news

കുടിയന്മാരെ ഇങ്ങനെ പറ്റിക്കാമോ... ആ കള്ളത്തരം പൊളിച്ചടക്കിയ വീഡിയോ വൈറല്‍ !

തിരക്കിനിടയില്‍ എങ്ങനെയെങ്കിലും സാധനം കിട്ടിയാല്‍ മതി എന്ന് തോന്നുന്ന സാദാ കുടിയന്മാരെ ...

news

മഞ്ജു വാര്യരുടെ മുന്‍ഡ്രൈവറെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനേയും ചോദ്യം ചെയ്തു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധാകന്‍ ശ്രീകുമാര്‍ മേനോനെ ...

news

വിവാദം ആളിക്കത്തിച്ച് ബിഗ് ബോസ്; കമല്‍‌ഹാസനെതിരേ 100കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. ഉലകനായകന്‍ ...

Widgets Magazine