Widgets Magazine
Widgets Magazine

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; ആദ്യഫലം എട്ടരയോടെ, വിജയം സുനിശ്ചിതമെന്ന് കുഞ്ഞാലിക്കുട്ടി

തിങ്കള്‍, 17 ഏപ്രില്‍ 2017 (07:46 IST)

Widgets Magazine

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലം എട്ടരയോടെ അറിയുകയും. പതിനൊന്ന് മണിയോടെ വോട്ടുകള്‍ എണ്ണിത്തീരും. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണലിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിജയം ആരുടെ കൂടെയെന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ നിർണയിക്കാൻ കഴിയില്ല.
 
മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഏഴ് മുറിയൊരുക്കിയിട്ടുണ്ട്. ഓരോ മുറിയിലും ഏജന്റുമാര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുമുണ്ടാകും. തപാല്‍ ബാലറ്റുകളിലാണ് ആദ്യം എണ്ണുക. ഇതിനായി പ്രത്യേക ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ 1,175 ബൂത്തുകളില്‍ ഉപയോഗിച്ച വോട്ടെടുപ്പ് യന്ത്രങ്ങളാണ് ഇവിടെയുള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വിജയം സുനിശ്ചിതമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മലപ്പുറം ചുവക്കുമോ? ഇനി മണിക്കൂറുകൾ മാത്രം

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എട്ടുമണിയോടെ ...

news

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 25 ന് ബന്ദ്; കർഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കണമെന്ന് ആവശ്യം

തമിഴ്നാട്ടിലെ കർഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ...

news

'എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു, ഞാന്‍ പോകുന്നു'; ജിഷ്ണുവിന്റെ കുറിപ്പ്

പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ ...

Widgets Magazine Widgets Magazine