ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍ !

കൊച്ചി, ബുധന്‍, 2 ഓഗസ്റ്റ് 2017 (10:42 IST)

ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് ഈ സംഭവം നടന്നത്. ഇതില്‍ വെട്ടേറ്റ ഭാര്യ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് കുട്ടികളെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ആഗസ്റ്റ് രണ്ട് ബുധനാഴ്ച പുലർച്ചയോടെയാണ് നഗരത്തെ നടുക്കിയ സംഭവമുണ്ടായത്. കരുംവേലിപ്പടി സ്വദേശിനി ജാൻസിയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുകുടാതെ മൂന്നു കുട്ടികളെയും റഫീഖ് മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. 
 
റഫീഖിന്റെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ കുട്ടികൾ രക്ഷപ്പെടാനായി അമ്മയുടെ അടുത്തെത്തിയപ്പോഴാണ് ജാൻസി കൊല്ലപ്പെട്ടതറിയുന്നത്. തുടർന്ന് കുട്ടികൾ ഉറക്കെ നിലവിളിച്ചതോടെ റഫീഖ് തൊട്ടടുത്ത മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ  അയൽവാസികളാണ് ആദ്യം സംഭവമറിയുന്നത്. 
 
തുടര്‍ന്ന് പരിക്കേറ്റ മൂന്ന് കുട്ടികളെയും അവര്‍ ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 
 
 
 ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍ !ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി കേരളം കൊലപാതകം ആത്മഹത്യ മരണം ആശുപത്രി Kerala Kochi Death Crime Suicide

വാര്‍ത്ത

news

ഇറച്ചിയെന്ന് പറഞ്ഞ് യുവാവ് സൂക്ഷിച്ച് വെച്ചത് മുന്‍‌കാമുകിയുടെ ശരീരം, അതും കഷ്ണങ്ങളാക്കി !

അമേരിക്കയില്‍ യുവാവ് മുന്‍ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചു. ...

news

നടിയെ ആക്രമിച്ച കേസ്: 'ഓര്‍ഡിനറി' നായിക ശ്രിതയുടെ മൊഴിയെടുത്തു

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ ...

news

എന്നാലും ഇതെയൊക്കെ ചെയ്തിട്ടും... - ദിലീപ് കന്യാസ്ത്രീയോട് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ആലുവ ...

news

‘എന്നെ തനിച്ചാക്കി പോയ കാമുകന്മാരേ... നിങ്ങള്‍ക്ക് നന്ദി‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ സ്ത്രീപീഡനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. കൊച്ചിയില്‍ യുവനടി ...