പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുവിന് പത്ത് വർഷം തടവ്

കോഴിക്കോട്, വ്യാഴം, 6 ഏപ്രില്‍ 2017 (14:22 IST)

Widgets Magazine

കേവലം പത്ത് വയസുമാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച അൻപതുകാരനായ ബന്ധുവിനെ കോടതി പത്ത് വർഷത്തെ തടവും  പതിനായിരം രൂപ പിഴയും ശിക്ഷ  വിധിച്ചു. എറണാകുളം ചേരാനല്ലൂർ കുഴിപ്പിലാണത്ത് വീട്ടിൽ  കെ.സി.നാസറിനെയാണ് കോടതി ശിക്ഷിച്ചത്. 
 
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി ജോണി സെബാസ്ട്യനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി പ്രതി അധിക തടവ് ശിക്ഷ അനുഭവിക്കണം. 
 
മുക്കം പൊലീസാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബാലികയെ  ലൈംഗികമായി പീഡിപ്പിച്ച കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ഈ വിവരം പുറത്തറിഞ്ഞിരുന്നില്ല. തുടർന്നും പല തവണ കുട്ടിയെ ഇയാൾ പീഡിപ്പിച്ചു. എന്നാൽ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നുWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് ബാല പീഡനം അറസ്റ്റ് ക്രൈം Police Arrest Crime Child Rape

Widgets Magazine

വാര്‍ത്ത

news

പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയില്‍ വീഴ്ചയില്ല; മഹിജ ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും കയ്യില്‍: എം എം മണി

പൊലീസ് ആസ്ഥാനത്ത് ഇന്നലെ അരങ്ങേറിയ സംഭവത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ ...

news

സിറിയയിലെ രാസായുധ പ്രയോഗം: കാര്യങ്ങൾ ചുവന്ന വരയിലാണെ‌ന്ന് ട്രംപ്

സിറിയയിലെ രാസായുധ പ്രയോഗത്തിൽ രൂക്ഷ വിമര്‍ശനമുന്നയിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ...

news

ജിഷ്ണുവിന്റെ അമ്മയെ തല്ലിയതിന് ന്യായീകരണമായി; പൊലീസ് അതിക്രമത്തിന് തെളിവില്ലെന്ന് ഐജിയുടെ റിപ്പോർട്ട്

ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പൊലീസ് നടപടികളെ ന്യായീകരിച്ച് ഐജി ...

news

മൊഴിചൊല്ലിയത് പത്രപ്പരസ്യത്തലൂടെ; യുവാവിനെതിരെ കേസ്

ഹൈദരാബാദില്‍ യുവതിയെ പത്രപ്പരസ്യത്തലൂടെ മൊഴി ചൊല്ലിയെന്ന് പരാതി. സൗദിഅറേബ്യയില്‍ ...

Widgets Magazine