ഫേസ്ബുക്ക് അധിക്ഷേപം: കേരളത്തില്‍ 154 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രി

കൊച്ചി| WEBDUNIA|
PRO
PRO
ഫേസ്ബുക്ക് വഴി വ്യക്തികളെ അപമാനപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിനു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 154 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളെ കുറിച്ച് വ്യാപകമായ പരാതികള്‍ പൊലീസിന് ലഭിക്കുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇതിനെതിരേ ഐടി ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചിറ്റൂര്‍ സ്വദേശിനി വിജിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എസ് ഐ വിദ്യാധരകുമാറിനെ സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :