പൊലീസൊക്കെ കോമഡി അല്ലേ ചേട്ടാ... എസ് ഐയുടെ തൊപ്പി അയാള്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്നുണ്ടോ?

കോട്ടയം, ചൊവ്വ, 8 ഓഗസ്റ്റ് 2017 (08:46 IST)

മര്‍ദ്ദന കേസിലെ പ്രതി എസ് ഐയുടെ തൊപ്പി അണിഞ്ഞു നില്‍ക്കുന്ന സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ സിപി‌എം പ്രവര്‍ത്തകന്‍ മിഥുനാണ് കഥയിലെ ‘നായകന്‍‘. കഥ നടക്കുന്ന സ്ഥലം പൊലീസ് സ്റ്റേഷനും!.
 
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് കുമരകം തൈപ്പറമ്പിൽ മിഥുൻ. മിഥുന്റെ സെല്‍ഫി ഫേസ്ബുക്കിലൂടേയും വാട്സാപ്പിലൂടെയും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിയുടെ നേതൃത്വത്തിൽ എസ്പിക്ക് പരാതി നൽകി. 
 
ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ പ്രതിയോട് ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത സൌഹൃദ മനോഭാവമാണ് പൊലീസ് കാണിച്ചതെന്നാണ് ആരോപണം. ഇക്കാര്യം സെല്‍ഫി എടുത്തതിലൂടെ വ്യക്തമാകുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണം ശരിയല്ലെന്നാണ് പോലീസിന്റെ വിശദീകരണം. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിനെ കൈവിട്ട 'ജഡ്ജിയമ്മാവന്‍' ശ്രീശാന്തിനെ തുണച്ചു !

കോട്ടയം പൊന്‍കുന്നത്തിനടുത്താണ് ചെറുവള്ളി ഭഗവതി ക്ഷേത്രം. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ...

news

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും, ഇനി വീഡിയോ കോണ്‍ഫറന്‍സിങ്; താരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും. ...

news

സഹോദരിമാര്‍ പ്രണയിച്ചത് ഒരാളെ! ഇരുവരേയും ഒന്നിച്ച് കെട്ടി വരന്‍ മാതൃകയായി! - വീഡിയോ വൈറല്‍

പ്രണയം ചിലപ്പോഴൊക്കെ ആളുകളെ പൊട്ടനാക്കാറുണ്ട്. പ്രേമിക്കുമ്പോള്‍ നമ്മള്‍ എന്താണ് ...

news

കളിചിരികള്‍ അവസാനിച്ചു, ദിലീപ് ചിരി നിര്‍ത്തി! - കാരണമുണ്ട്...

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസറ്റിലായ നടന്‍ ദിലീപിനെതിരെ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് ...