പൊലീസിന് വീണ്ടും പണി? എല്ലാം ദിലീപിന്റെ തലയില്‍ ഇടാനാണ് ശ്രമം? - ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം?

ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:59 IST)

നടിയെ ആക്രമിച്ച കേസില്‍ ‘മാഡം’ എന്നൊരാള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഭാവനയില്‍ വിരിഞ്ഞതാണ് ‘മാഡ’മെന്നും ദിലീപിനെ രക്ഷിക്കാന്‍ വേണ്ടിയാണ് സുനി അങ്ങനെ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 
 
എന്നാല്‍, ‘മാഡ’ത്തെ കുറിച്ച് വ്യക്തമാക്കുകയാണ് സുനി. മാഡം ഉണ്ടെന്നും സിനിമാ രംഗത്തുനിന്നുമുള്ള ഒരാളാണ് ഈ മാഡമെന്നും സുനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ മാസം പതിനാറിനുള്ളില്‍ കാര്യങ്ങളെല്ലാം ‘വിഐപി’ തുറന്നു പറഞ്ഞില്ലെങ്കില്‍ എല്ലാം താന്‍ വെളിപ്പെടുത്തുമെന്നും സുനി പറയുന്നു. 
 
കേസില്‍ മാഡമില്ലെന്ന് വരുത്തിതീര്‍ത്ത് ദിലീപിനെ മാത്രം കുറ്റവാളിയാക്കാനുള്ള തന്ത്രപാടിലായിരുന്നോ പൊലീസ് എന്നും സംശയങ്ങള്‍ ഉയരുന്നു. ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ‘മാഡം’ കെട്ടുകഥയല്ലെന്ന് സുനി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
 
ഓരോ സമയത്ത് ജയിലില്‍ നിന്നും പുറത്തിറക്കുമ്പോഴും ദിലീപ് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ സുനി വെളിപ്പെടുത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഫോട്ടോഷോപ്പ് ചതിച്ചു; എവറസ്റ്റ് കയറിയ ദമ്പതികളെ സര്‍വീസില്‍ നിന്ന് പുറത്താക്കി !

എവറസ്റ്റ് കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലീസ് ദമ്പതികളെ ...

news

ഭാഗ്യം തുണക്കാതെ ജനപ്രിയന്‍ ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, വീഡിയോ കോണ്‍ഫറന്‍സിങ് അവസാനിച്ചു

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ ...

news

ഒടുവില്‍ സുനി അത് വെളിപ്പെടുത്തി; കാവ്യക്കും നാദിര്‍ഷക്കും ആശ്വസിക്കാം, ഇതുവരെ കഥയില്‍ ഇല്ലാതിരുന്ന രണ്ട് അറസ്റ്റ് ഉടന്‍ ?!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നാണ് ...

news

അവിഹിത ബന്ധമുണ്ടെന്ന് സംശയം; മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് കഴുത്തറുത്ത് ...