പൊമ്പിളെ ഒരുമയ്ക്കെതിരായ വിവാദ പരാമര്‍ശം; എം എം മണിക്കെതിരായ കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (13:43 IST)

Widgets Magazine
Penkal Otrumai ,  MM Mani ,  MM Mani Speech Against Women ,  സുപ്രീം കോടതി ,  മന്ത്രി മണി ,  എം എം മണി ,  അസംഖാന്‍
അനുബന്ധ വാര്‍ത്തകള്‍

മൂന്നാറില്‍ പൊമ്പിളൈ ഒരുമയ്ക്കെതിരെ മന്ത്രി എം എം മണി നടത്തിയ വിവാദ പരാമർശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാൻ തീരുമാനം. ഉത്തർപ്രദേശിലെ ബുലന്ദ്ശര്‍ ഇരകളെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപമാനിച്ച കേസിനോടൊപ്പമാണ് ഈ കേസും സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസാണ് പരാതി ഭരണഘടനാ ബെഞ്ചിന് വിട്ടത്. 
 
അടിമാലിയിലെ ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു മണിയുടെ അധിക്ഷേപ പരാമര്‍ശം. പെമ്പിളൈ ഒരുമ വന്നു... അന്ന് കുടിയും സകല വൃത്തികേടുകളും നടന്നു. മനസ്സിലായില്ലേ? ആ വനത്തില് അടുത്തുള്ള കാട്ടിലായിരുന്നു അന്ന് പണി. ഒരു ഡിവൈഎസ്പിയും അവരുടെ കൂടെ ഉണ്ടായിരുന്നു. എല്ലാവരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാവുന്ന കാര്യമാണെന്നും മണി പ്രസംഗിച്ചിരുന്നു.
 
അതേസമയം, എം.എം മണിയുടെ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളിയിരുന്നു. ആരുടേയും സ്വഭാവം മാറ്റാന്‍ കഴിയില്ലെന്ന പരാമര്‍ശത്തോടെയായിരുന്നു കോടതി മന്ത്രി മണിയുടെ പെമ്പിളൈ ഒരുമക്കെതിരായ അധിക്ഷേപ പ്രസംഗത്തെ വിലയിരുത്തിയതും തളളിയതും. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

'ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടി': ടിപി രാമകൃഷ്ണന്‍

കേരളത്തില്‍ ബാറുകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ നടപടി ...

news

ഹോട്ടലിലെ ബാത്ത്‌റൂമില്‍ ക്യാമറ; പ്രതിയെ കൈകാര്യം ചെയ്ത് യുവതി

ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി. ...

news

സര്‍ക്കാറിന്റെ മദ്യനയം ബാറുടമകള്‍ക്കുള്ള ഓണസമ്മാനം: പ്രതികരണങ്ങളുമായി വി‌എം സുധീരന്‍

മദ്യഷോപ്പുകളുടെ ദൂരപരിധി കുറച്ചത് ബാറ് മുതലാളിമാര്‍ക്കുള്ള ഓണസമ്മാനമാണെന്ന് മുതിര്‍ന്ന ...

news

ഈ ഒരു പ്രസവം ഇത്രയേറെ വൈറലാവാന്‍ ഇതായിരുന്നു കാരണം - വീഡിയോ

‘ആള്‍വേസ് കൂള്‍ ടു വിറ്റ് നെസ് ലൈവ് ബെര്‍ത്ത്’ എന്ന ക്യാപ്ഷനോടെ ഒരു മലമ്പാമ്പ് ...

Widgets Magazine