Widgets Magazine Widgets Magazine

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു; ഞെട്ടിക്കുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്

തിരുവനന്തപുരം, ശനി, 20 മെയ് 2017 (09:08 IST)

Widgets Magazine

ലൈംഗിക അതിക്രമം തടയാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് വിദ്യാര്‍ത്ഥിനി മു​റി​ച്ച​ത്. തിരുവനന്തപുരം പേട്ടയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 
 
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി എന്നറിയപ്പെടുന്ന ഹരി നിരന്തരം എത്തുമായിരുന്നു. രണ്ടുവര്‍ഷത്തോളമായി ഈ പെണ്‍കുട്ടിയുടെ വീടുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തിരുന്നു. അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടിലുളളത്. ഇന്നലെ വൈകിട്ടും വീട്ടിലെത്തിയ സ്വാമി എന്നറിയപ്പെടുന്ന ഹരി തന്നോട് മോശമായി പെരുമാറിയതായി പെണ്‍കുട്ടി പറഞ്ഞു.
 
ഇന്നലെ രാത്രി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെ കൈയില്‍ കരുതി വച്ച കത്തി ഉപയോഗിച്ച്  ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നു കുട്ടി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് രക്തംവാര്‍ന്ന് കിടന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ തുടരുന്ന ശ്രീഹരിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പിണറായി വിജയനാണ് മുഖ്യശത്രു, നിലമ്പൂർ സംഭവത്തിന് പകരം വീ‍ട്ടും: മാവോയിസ്റ്റ് മുഖപത്രം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ ...

news

വിജിലന്‍സിനോട് ‘അന്വേഷിക്കരുത്’ എന്നൊരു വാക്ക് ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല: ജേക്കബ് തോമസ്

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും അവധിയെടുക്കുന്ന വരെ ഒരുതവണപോലും മുഖ്യമന്ത്രി ...

news

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിൽ; 15,000 യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിന് സമീപം കനത്ത മണ്ണിടിച്ചില്‍. 15,000 യാത്രക്കാര്‍ ...

news

വാനാക്രൈ ആക്രമണം: മോചനദ്രവ്യം കൊടുക്കാതെ പൂട്ടിയ ഫയലുകൾ തുറക്കാൻ പ്രോഗ്രാം വികസിപ്പിച്ചതായി വിദഗ്ധർ

ലോകം മുഴുവൻ വാനാക്രൈ റാൻസം വൈറസിന്റെ ആക്രമണം ഭയന്നു കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ...

Widgets Magazine Widgets Magazine