Widgets Magazine
Widgets Magazine

പിണറായി വിജയനെ കുറിച്ച് ജിഷ്ണു പ്രണോയ് അന്നെഴുതിയ വാക്കുകൾ വൈറലാകുന്നു

തിങ്കള്‍, 30 ജനുവരി 2017 (10:41 IST)

Widgets Magazine

പാമ്പാടി നെഹ്റു കോ‌ളേജ് വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയ് ഇടതുപക്ഷ അനുഭാവി ആയിരുന്നുവെന്നും മുഖ്യമന്ത്രി പിണ‌റായി വിജയന്റെ തികഞ്ഞ ആരാധകനുമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ. പിണറായി വിജയന്റെ ജിഷ്ണുവിന്റെ ഫേസ്ബുക്ക് ഒന്ന് നോക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ തുറന്ന കത്തിൽ ആവശ്യപ്പെട്ടിരുന്നു.
 
മെയ് 21ന് ജിഷ്ണു എഴുതിയത് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചാണ്. ''പിണറായിയെന്നു
കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും. ചിലർ ഭയക്കും. ചിലരു കെടന്നു മോങ്ങും. ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും. അവഗണിച്ചേക്കുക. അഭിമാനം കൊള്ളുന്നു, ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോർത്ത്‌.
ലാൽസലാം''. ഇതായിരുന്നു ജിഷ്ണുവിന്റെ അന്നത്തെ പോസ്റ്റ്.
 
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ജിഷ്ണുവിന്റെ അമ്മ രംഗത്തെത്തിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മൂന്ന് തവണ കത്തയച്ചു. ഒരു തവണപോലും അദ്ദേഹം മറുപടി നല്‍കിയില്ലെന്ന് മഹിജ കത്തില്‍ പറയുന്നു. മുഖ്യമന്ത്രി നെഹ്റു കോളേജിനെക്കുറിച്ച് ഒരിക്കല്‍ പോലും പരാമര്‍ശിച്ചില്ല. അതില്‍ താനും കുടുംബവും അതീവ ദു:ഖിതരാണെന്നും മരണം നടന്ന് ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി അന്വേഷിച്ചില്ലെന്നും മഹിജ പറയുന്നു.
 
താന്‍ ഒരു പഴയ എസ്എഫ്‌ഐക്കാരിയാണ്. താനും കുടുംബത്തിലെ എല്ലാവരും പിണറായിയെ മുഖ്യമന്ത്രിയായി കാണുന്നതിന് ഏറെ കൊതിച്ചുവെന്നും മഹിത പറയുന്നു. മരണകിടക്കയില്‍ കിടന്ന തന്നെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും കത്തിലുണ്ട്. സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ക്കകം അങ്ങയുടെ പ്രതിഷേധം ഫേസ്‌ബുക്ക് പേജില്‍ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടെന്നും അവര്‍ പറയുന്നു. 
 
എന്റെ മകനെ ഇല്ലാതാക്കിയിട്ട് ഇന്നേക്ക് 23 ദിവസമായി. ഒന്ന് എന്നെ ഫോണില്‍ വിളിക്കുകയോ അങ്ങയുടെ ഫേസ്‌ബുക്ക് പേജില്‍ പോലും ഒരു അനുശോചന കുറിപ്പ് രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് അറിയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫേയ്‌സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നുന്നും കത്തില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അഭയാര്‍ഥി വിലക്ക്: മതവുമായി നിരോധനത്തിന്​ ബന്ധമില്ല, വിശദീകരണവുമായി ട്രംപ്​

ഏഴ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​​ വിലക്ക്​ ഏർപ്പെടുത്തിയതിനെ ...

news

‘എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി, ഒരു അനുശോചന കുറിപ്പെങ്കിലും രേഖപ്പെടുത്തിയോ ?’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്

താന്‍ ഒരു പഴയ എസ്എഫ്‌ഐക്കാരിയാണ്. താനും കുടുംബത്തിലെ എല്ലാവരും പിണറായിയെ മുഖ്യമന്ത്രിയായി ...

news

മുസ്ലിം പള്ളിക്ക് നേരെ വെടിവയ്പ്പ്: നാലു മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

മൂന്നു തോക്കുധാരികൾ പ്രാർഥനയ്ക്ക് എത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ...

news

മലയാളി സോഫ്റ്റ് വെയർ എൻജിനീയര്‍ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

ആസാം സ്വദേശി ബാബൻ സൈക്യ ആണ് പിടിയിലായത്. ഇയാൾ ഓഫീസിനുള്ളിൽ കടന്നതിന്റെ തെളിവ് പൊലീസിനു ...

Widgets Magazine Widgets Magazine Widgets Magazine