പതിനാറുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍

കോവളം| WEBDUNIA| Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (15:43 IST)
PRO
പതിനാറുകാരിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വൃദ്ധന്‍ അറസ്റ്റിലായി. പാച്ചല്ലൂര്‍ സ്വദേശി സഹദേവന്‍ എന്ന 65 കാരനാണു പൊലീസ് പിടിയിലായത്.

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അയല്‍വാസികൂടിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാതാവ് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കി.

തിരുവല്ലം എസ്.ഐ.ധനപാലന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :