നിറം മാറ്റിയ സ്വര്‍ണവുമായി എട്ട്‌പേര്‍ വിമാനത്താവളത്തില്‍ പിടിയില്‍

നെടുമ്പാശേരി| WEBDUNIA| Last Modified വെള്ളി, 21 ഫെബ്രുവരി 2014 (10:26 IST)
PTI
നാല് ശ്രീലങ്കക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ 90 പവന്‍ സ്വര്‍ണവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.

കൊളംബോയില്‍ നിന്ന് എയര്‍ ലങ്ക വിമാനത്തിലാണ് ഇവരെത്തിയത്. മാലയും വളയുമൊക്കെയായാണ് സ്വര്‍ണം അണിഞ്ഞിരുന്നത്. രാസ ലായനികള്‍ ഉപയോഗിച്ച് സ്വര്‍ണത്തിന്റെ നിറം മാറ്റിയിരുന്നുവത്രെ.

ചോദ്യം ചെയ്‌തപ്പോള്‍ സ്വര്‍ണമല്ലെന്ന മറുപടിയാണ് നല്‍കിയത് പിന്നീട് സ്വര്‍ണപ്പണിക്കാരനെ കൊണ്ടുവന്നാണ് സ്വര്‍ണമാണെന്ന് ഉറപ്പിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :