നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണോ? എങ്കില്‍ ഇനി ഇതേ വഴിയുള്ളൂ...

തിരുവനന്തപുരം, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (09:02 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നിങ്ങളുടെ നാട്ടിലെ റോഡ് തകര്‍ന്നു കിടക്കുകയാണെങ്കില്‍ പരാതി ഇനി നേരിട്ട് മന്ത്രിയെ തന്നെ അറിയിക്കാം. പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെത്തന്നെ ഇനിമുതല്‍ നേരിട്ടുവിളിക്കാം. 18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നര മുതല്‍ നാലരവരെ മന്ത്രിയെ വിളിക്കാന്‍ കഴിയും. 
 
അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്പതര മുതല്‍ രാത്രി ഏഴരവരെ മറ്റ് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാന്‍ സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും.  പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കുകയും പിന്നീട് പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കുകയും ചെയ്യും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം; സെബാസ്റ്റ്യൻ പോളിനെ പിന്തുണച്ച് സിദ്ദിഖ്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിന് നീതി നിഷേധിച്ചതിനെ കുറിച്ച് ...

news

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്; ഇനി ജിഎസ്ടി വരുമാനത്തിലാണ് പ്രതീക്ഷ: തോമസ് ഐസക്ക്

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെതിരെ പരോക്ഷ വിമര്‍ശനവുമായി ...

news

ഗൾഫ് റൂട്ടുകളില്‍ ഇനിമുതല്‍ അന്‍പത് കിലോഗ്രാം അധിക ലഗേജ്; ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാന്‍ ഓഫറുമായി എയർ ഇന്ത്യ

വിമാന യാത്രക്കാരെ ആകർഷിക്കാൻ കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ...

news

ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കുമ്പഴ ...

Widgets Magazine