അഴീക്കോട്|
rahul balan|
Last Updated:
വ്യാഴം, 5 മെയ് 2016 (18:52 IST)
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം തുറന്ന് കാട്ടാനാണ്
അഴീകോട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി നികേഷ് കുമാർ കിണലിറ്റിറങ്ങിയത്. ‘ഗുഡ്മോണിങ്ങ് അഴീക്കോട്’ എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ട്രോളാന്‍ ഒന്നും കിട്ടാതെ ദാഹിച്ചിരുന്ന ഫേസ്ബുക്ക് ട്രോളര്‍മാര്‍ നികേഷ് കുമാറിന്റെ വിഡിയോ ഉത്സവമാക്കി. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത്.
തൊട്ടിയും കയറുമുള്ള കിണറ്റിൽ ഇറങ്ങേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ് ആളുകളുടെ പ്രധാന ചോദ്യം. തൊട്ടിയും കയറമുള്ള കിണറ്റിലറങ്ങി അതേ തൊട്ടികൊണ്ട് വെള്ളം കോരിയ ആദ്യത്തെ ആൾ എന്ന രീതിയിലാണ് ട്രോളുകള്‍ വരുന്നത്.