നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയാണ്, ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാനാകൂ: ദിലീപിന് പിന്തുണയുമായി സുധീര്‍

കോഴിക്കോട്, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (14:06 IST)

കൊച്ചിയി യുവനടി ആക്രമിക്ക സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഒരിടവേളയ്ക്ക് ശേഷം സിനിമാരംഗത്ത് നിന്നും പിന്തുണയേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ പിആര്‍ ഏജന്‍സികള്‍ ദിലീപിന് വേണ്ടി വന്‍ പ്രചാരണം നടത്തിയിരുന്നു. 
 
എന്നാല്‍ നടിയുടെ കേസില്‍ ദിലീപിന് ജാമ്യം കിട്ടാതായപ്പോള്‍ ആ പ്രചരണം പതിയെ ഇല്ലാതായി. കഴിഞ്ഞ ദിവസം നിര്‍മ്മാതാവായ സുരേഷ് കുമാര്‍ രംഗത്ത് വന്നതിന് പിന്നാലെ നടന്‍ സുധീറും ദിലീപിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ്‍.
 
വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായ നടന്‍ സുധീര്‍ ദിലീപിനൊപ്പവും ചില ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദിലീപിന് സുധീര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപിനൊപ്പമെന്ന് സുധീര്‍ പറയുന്നു.
 
ദിലീപ് തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തില്ലായിരുന്നുവെങ്കില്‍ ജീവിതം മാറിപ്പോയേനെ എന്ന് സുധീര്‍ പറയുന്നു. ഇന്ന് ദിലീപ് ജയിലിലാണ്. ചെയ്ത തെറ്റ് എന്താണെന്നോ കേസിന് പിന്നിലെ കാര്യങ്ങളോ തനിക്ക് അറിയില്ലെന്ന് സുധീര്‍ പറയുന്നു.
 
ദിലീപ് ജയിലിലായ 25 ദിവസത്തിനകം അദ്ദേഹത്തിനെതിരെ എന്തെല്ലാം കെട്ടുകഥകളാണ് വന്നതെന്ന് സുധീര്‍ ചോദിക്കുന്നു. ദിലീപിനെ ക്രിമിനലും കയ്യേറ്റക്കാരനുമാക്കി നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും സുധീര്‍ ആരോപിക്കുന്നു. ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാനാകൂവെന്നും സുധീര്‍ അഭിപ്രായപ്പെടുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി ദിലീപ് സുധീര്‍ സോഷ്യല്‍ മീഡിയ Kochi Dileep Sudheer Sukumaran

വാര്‍ത്ത

news

അമ്മയില്‍ നേതൃമാറ്റം വേണമോ ?; നിലപാട് പരസ്യപ്പെടുത്തി പൃഥ്വിരാജ് രംഗത്ത് - ദിലീപ് വിഷയത്തില്‍ മൌനം മാത്രം

സംഘടനയിൽ നേതൃമാറ്റം വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ ...

news

ദിലീപിനല്ലല്ലോ മഞ്ജുവിനല്ലേ വൈരാഗ്യമുണ്ടാകേണ്ടത്? വീണത് വിദ്യയാക്കുകയായിരുന്നു ദിലീപ്! - ക്വട്ടേഷന് പിന്നില്‍ മറ്റൊരു കാരണമുണ്ട്?

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെയുള്ള ...

news

മരിക്കുന്നതിന് മുന്‍പ് വിനായകന്‍ അച്ഛനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു !

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ തൃശ്ശൂര്‍ ഏങ്ങണ്ടിയൂരിലെ വിനായകന്‍ ...

news

പലതും മറനീക്കി പുറത്തേക്ക് വരുന്നു! കുടുങ്ങുന്നത് ദിലീപ് ആയിരിക്കില്ല, ആ നടനായിരിക്കും?

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സിനിമാ മേഖലയില്‍ ...