നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ?; റൂറൽ എസ്പി പറയുന്നു

കൊച്ചി, വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (15:51 IST)

Widgets Magazine
dileep arrest,	attack,	high court,    AV George ,  	bail,	bhavana,	kavya madhavan,	manju warrier,	actress,	pulsar suni,	conspiracy,	kochi,	kerala,	ദിലീപ്,	അറസ്റ്റ്,	നടി,	ഹൈക്കോടതി, ജാമ്യം,	മഞ്ജു വാര്യർ,	ജയിൽ,	സിനിമ,	കൊച്ചി ,  എ വി ജോർജ്
അനുബന്ധ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടോ എന്ന കാര്യം തല്‍കാലം വെളിപ്പെടുത്താന്‍ കഴിയില്ല. അറസ്റ്റ് ചെയ്യുമെന്ന കാര്യം പറഞ്ഞ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. 
 
അതേസമയം, നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച നാദിര്‍ഷ അറസ്റ്റ് ഒഴിവാക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നാദിര്‍ഷയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചയാണ് പരിഗണിക്കുക.
 
കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ടെന്നും മുമ്പ് പലതവണ ചോദ്യം ചെയ്തതാണെന്നും നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ പറയുന്നു. അതേസമയം, നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആ മണിക്കൂറുകള്‍ക്ക് ശേഷം നാദിര്‍ഷ ഒളിവില്‍ പോയി; സഹായമൊരുക്കിയത് ദിലീപിന്റെ സുഹൃത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

മുംബൈ സ്ഫോടനം: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ, അബു സലേമിനും കരിമുളള ഖാനും ജീവപര്യന്തം

രാജ്യത്തെ നടുക്കിയ 1993 മുംബൈ സ്‌ഫോടനകേസില്‍ അബു സലേം, കരിമുള്ള ഖാന്‍ എന്നിവര്‍ക്ക് ...

news

നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി, അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷ

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ...

Widgets Magazine