Widgets Magazine
Widgets Magazine

നടുറോഡില്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് തീകൊളുത്തി

ബുധന്‍, 31 മെയ് 2017 (09:28 IST)

Widgets Magazine

പിണങ്ങിക്കഴിഞ്ഞ ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും ആസിഡും പെട്രോളുമൊഴിച്ചു നടുറോഡില്‍വെച്ച് ഭര്‍ത്താവ് തീകൊളുത്തി. ചൊവ്വാഴ്ച ഒരുമണിയോടെ മന്ദിരംപടി-പന്തളംമുക്ക് റോഡില്‍ ചുട്ടിപ്പാറപടിയിലാണ് സംഭവം. പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവ് ആദ്യവും ഭാര്യ പിന്നീടും ആശുപത്രിയില്‍വെച്ച് മരിച്ചു. റാന്നി തെക്കേപ്പുറം ഉഴത്തില്‍ വടക്കേതില്‍ മോഹനന്‍(49), ഭാര്യ ഓമന(47) എന്നിവരാണ് മരിച്ചത്. 
 
മോഹനനും ഓമനയും പതിവായി വഴക്കിടാറുണ്ടായിരുന്നു. മേയ് 20 മുതല്‍ ഓമന പിണങ്ങി മകളുടെ വീട്ടിലും ജോലിചെയ്യുന്ന വീട്ടിലുമായാണ് കഴിഞ്ഞിരുന്നത്. ജോലി ചെയ്ത് മടങ്ങി വരുന്ന ഓമനയെ തടഞ്ഞു നിര്‍ത്തി വീട്ടിലേക്കു മടങ്ങി വരണമെന്നാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് മോഹനന്‍ കൈയില്‍ കരുതിയിരുന്ന പെട്രോളും ആസിഡും ഇരുവരുടേയും ശരീരത്തിലൊഴിച്ച് ഭാര്യയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. തീ ആളിക്കത്തിയതോടെ ഇരുവരും രണ്ടിടത്തേക്ക് ഓടി. സമീപത്തെ വീട്ടുകാരാണ് വെള്ളമൊഴിച്ചു തീയണച്ചത്. ഇതിനുള്ളില്‍ മോഹനന്‍ ഓടയില്‍ വീണിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്കൂൾ വിദ്യാർഥികൾക്ക് സ്വകാര്യ ബസിൽ സൗജന്യ യാത്ര!

ജൂൺ ഒന്നിന് സ്കൂൾ തുറക്കുകയാണ്. സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന കോട്ടയം ജില്ലയിലെ ...

news

വിവാദ പ്രസംഗം: സദാചാര പൊലീസാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി; എംഎം മണിക്കെതിരായ രണ്ടു ഹര്‍ജികളും ഹൈക്കോടതി തളളി

പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ...

news

ഭിക്ഷാടനത്തിന്റെ മറവില്‍ ഹണിട്രാപ്പ്? യുവാവിന് നഷ്ടമായത് ആയിരങ്ങള്‍

ആരും ഇല്ലാത്ത സമയം നോക്കി സഹായം ചോദിച്ച് വീടുകളില്‍ എത്തുക. ശേഷം സ്വകാര്യ ഫോട്ടോകള്‍ ...

news

ഇന്ത്യൻ എംബസിക്കു സമീപം വൻസ്ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 50 ലേറെപേര്‍ കൊല്ലപ്പെട്ടതായി ...

Widgets Magazine Widgets Magazine