നടി ആക്രമിക്കപ്പെടുമെന്ന കാര്യം സിദ്ദിഖിന് അറിയാമായിരുന്നു? താരത്തെ പൊലീസ് ചോദ്യം ചെയ്തു

ചൊവ്വ, 1 ഓഗസ്റ്റ് 2017 (14:36 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് സിദ്ദിഖില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പും പൊലീസ് സിദ്ദിഖില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 
 
നടി ആക്രമിക്കപ്പെടുമെന്ന കാര്യം സിദ്ദിഖിന് നേരത്തേ അറിയാമായിരുന്നോ എന്നാണ് പൊലീസിന് അറിയേണ്ടിയിരുന്നത്. കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപുമായുള്ള സാന്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് ചോദിച്ചു. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.
 
കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ആദ്യം ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ച് വരുത്തിയ സംഭവത്തില്‍ മേഖലയില്‍ നിന്നും ദിലീപിനെ അന്വേഷിച്ചെത്തിയത് സിദ്ദിഖ് മാത്രമായിരുന്നു. സിദ്ദിഖിനെ ആരെങ്കിലും പറഞ്ഞ് വിട്ടതാണോ എന്ന സംശയവും പൊലീസിനുണ്ടായിരുന്നു. അതോടൊപ്പം, കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ താന്‍ ദിലീപിനൊപ്പം ആയിരിക്കുമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിദ്ദിഖ് സിനിമ പൊലീസ് ദിലീപ് Cinema Sidhique Police Dileep

വാര്‍ത്ത

news

“താരങ്ങള്‍ അതിനു മുതിര്‍ന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെന്ന് ജനം വിശ്വസിക്കും”; മുന്നറിയിപ്പുമായി വിനയന്‍

ഓണക്കാലത്ത് ചാനലുകളെ ബഹിഷ്‌കരിക്കാനുള്ള സിനിമാ സംഘടനകളുടെയും താരങ്ങളുടെയും നീക്കം ...

news

ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചെടുത്തു!- ശേഷം യുവതി ചെയ്തത്

വീട്ടമ്മയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചെടുത്ത് അതുമായി യുവതി ...

news

ആർത്തവ ദിനങ്ങളില്‍ അധ്യാപികമാര്‍ക്ക് അവധി; തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ആർത്തവ ദിനങ്ങളില്‍ ജീവനക്കാർക്ക് അവധി നൽകാൻ ആൾ കേരള സെൽഫ് ഫിനാൻസിംഗ് സ്‌കൂള്‍‌സ് ...

news

സെൻകുമാറിന്റെ നിയമനം; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി നല്‍കി ഹൈക്കോടതി. ടിപി സെന്‍കുമാറിന്റെ കേന്ദ്ര ...