നടിയെ ആക്രമിച്ച കേസ്: സ്രാവുകള്‍ ഉന്നത രാഷ്ട്രീയ നേതാക്കൾ !; പിന്നില്‍ ആ യുവ നേതാവ് ?

കൊച്ചി, ചൊവ്വ, 1 ഓഗസ്റ്റ് 2017 (08:32 IST)

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നു. കേസിൽ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചത്. മധ്യകേരളത്തിലെ ഒരു യുവനേതാവ് ഉള്‍പ്പെടെ പലരും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ഈ നിലയ്ക്കാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കില്‍ അത് ഉന്നതങ്ങളിലേക്ക് എത്തുമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
 
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചത്. സിനിമാ മേഖലയിലുള്ള പലര്‍ക്കുംവേണ്ടി ഒരു യുവനേതാവ് പലയിടത്തും, പ്രത്യേകിച്ച് മലയോരമേഖലകളില്‍ സ്ഥലംവാങ്ങി നല്‍കിയിട്ടുണ്ടെന്നുള്ള വിവരം ഈ അന്വേഷണ്‍ ഏജന്‍സിക്ക് ലഭിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള മൊഴികള്‍ സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. 
 
പൊലീസിന്റെ കൈവശമുള്ള കേസ് ഡയറിയോ മറ്റ് വിശദാംശങ്ങളോ തങ്ങൾക്ക് ആവശ്യമില്ലെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പൊലീസിന്റെ കൈവശമുള്ള വിവരങ്ങൾ മാത്രമാണ് ആവശ്യമുള്ളതെന്നും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിനോട് ചോദിച്ചെങ്കിലും, അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് നിയമതടസമുണ്ടെന്ന മറുപടിയാ‍ണ് പൊലീസ് നല്‍കിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് നടൻ നടി കേസ് രാഷ്ട്രീയം സാമ്പത്തികം നേതാവ് അന്വേഷണം യുവാവ് Cinema Kochi Kerala Dileep Actor Actress Attack Case Youth Politics Leader Inquiry Dileep Arrest

വാര്‍ത്ത

news

മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പള്‍സര്‍ സുനിയെ അറിയാം: അപ്പുണ്ണി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ ...

news

ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ കണ്ടെന്ന പ്രചാരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ...

news

ടോമിന്‍ തച്ചങ്കരി ഫയർഫോഴ്സ്​മേധാവി; ദിനേന്ദ്രകശ്യപ് പൊലീസ് ആസ്ഥാനത്തെ ഐജി: പൊലീസില്‍ വന്‍ അഴിച്ചുപണി

എഡിജിപി ടോമിൻ തച്ചങ്കരിയെ അടക്കം മാറ്റി, പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹെഡ് ...

news

ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ വി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു - സന്ദേശം ലഭിച്ചത് മാതാപിതാക്കള്‍ക്ക്

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേ​രാ​നാ​യി ഇ​ന്ത്യവി​ട്ട മ​ല​യാ​ളി​ക​ളി​ൽ ...