നടിയെ ആക്രമിച്ച കേസ്; ദിലീപിന് ഇന്ന് ജാമ്യമില്ല

വെള്ളി, 11 ഓഗസ്റ്റ് 2017 (12:23 IST)

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ പൂര്‍ണമായും എതിക്കുന്ന രീതിയിലാണ് താരത്തിന്റെ പുതിയ ജാമ്യാപേക്ഷ. പ്രോസിക്യൂഷന്‍ രേഖാമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 
 
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്നെ വിളിച്ചകാര്യം അന്ന് തന്നെ ഡിജിപി ലോക്‍നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്ന് പുതിയ ജാമ്യാപേക്ഷയില്‍ പറയുന്നു. പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും ബെഹ്‌റക്ക് വാട്സ്‌ആപ്പ് വഴി നല്‍കിയിരുന്നുവെന്ന് അപേക്ഷയില്‍ പറയുന്നുണ്ട്. 
 
മേഖലയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഈ കേസില്‍ തന്നെ പ്രതി ചേര്‍ക്കാനുള്ള നടപടികളെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ നിരത്തി ജാമ്യത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന് കഴിയില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വിലയിരുത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സിനിമ പൊലീസ് ക്രൈം Dileep Cinema Police Crime

വാര്‍ത്ത

news

മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളേജും കുരുക്കില്‍; ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ് മുരുകന്‍ മരിച്ച സംഭവം ...

news

ശോഭാ സുരേന്ദ്രന് എട്ടിന്റെ പണികൊടുത്ത് വി ശിവന്‍കുട്ടി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ ...