'നടിയുടെ ദൃശ്യങ്ങൾ ഞാൻ കണ്ടു'! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (12:16 IST)

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനു പങ്കുണ്ടെന്ന് ഏഴാം പ്രതി ചാർളി മൊഴി നൽകി. സുനിൽ കുമാറിനു ക്വട്ടേഷൻ നൽകിയത് ദിലീപ് അണെന്നും മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സുനി തന്നെ കാണിച്ചുവെന്നും ചാർളി രഹസ്യമൊഴി നൽകി. 
 
നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞതായാണ് ചാര്‍ളി മൊഴി നൽകിയിരിക്കുന്നത്. ഈ രഹസ്യമൊഴിയോടെ, ചാര്‍ളിയെ കേസില്‍ മാപ്പ് സാക്ഷിയാക്കും. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ വിവരം തന്നോട് പറഞ്ഞതെന്നും ചാര്‍ളി നല്‍കിയ രഹസ്യമൊഴിയിലുണ്ട്.
 
നടിയെ ആക്രമിച്ച കേസിൽ ദിലീപിനു കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശസ്ത്രക്രിയയ്ക്കിടെ അനസ്തീസിയയ്ക്ക് പകരം നല്‍കിയത് വിഷവാതകം; യോഗിക്കു പിന്നാലെ മോദിയുടെ മണ്ഡലത്തിലും കൂട്ടമരണം

ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ടക്കുരുതിക്കു പിന്നാലെ ...

news

'പെണ്ണേ... ആ കണ്ണുകൾ ജ്വലിക്കട്ടെ, കാട്ടുനീതിക്കു മുന്നിൽ നീ ഒരു തീക്കനലാവുക' - നടിക്ക് പിന്തുണയുമായി സിദ്ദിഖ്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടൻ സിദ്ദിഖ്. ഫേസ്ബുക്കിലൂടെയാണ് ...

news

കുമ്മനത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയ അങ്ങയോട് സഹതാപം മാത്രം: യോഗിയെ പരിഹസിച്ച് മുഖ്യമന്ത്രി

കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുഖ്യമന്ത്രി ...

Widgets Magazine