നടന്‍ ദിലീപ് അറസ്റ്റില്‍; ജനപ്രിയനായകന്‍ കുടുങ്ങിയത് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍

കൊച്ചി, തിങ്കള്‍, 10 ജൂലൈ 2017 (19:03 IST)

Widgets Magazine
Dileep, Actress, Siddiq, Aluva Palace, Sandhya, Behra, Sen Kumar, ദിലീപ്, നടി, സിദ്ദിക്ക്, ആലുവ പാലസ്, സന്ധ്യ, ബെഹ്‌റ, സെന്‍‌കുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെ മുതല്‍ ദിലീപിനെ പൊലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഒടുവില്‍ ദിലീപിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
 
പൂര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് വിവരം. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് ഉള്ളത്. ജനപ്രിയ നായകന്‍റെ അറസ്റ്റ് മലയാള സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം. എന്നാല്‍ അതിന്‍റെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രണ്ടുതവണ നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
 
വര്‍ഷങ്ങളുടെ ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2013ല്‍ തന്നെ നടിയെ ആക്രമിക്കാന്‍ ആലോചിച്ചിരുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ച എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് ഇപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
 
എഡിജിപി ബി ഈ കേസിന്‍റെ ചുമതല ഏറ്റെടുത്തതോടെയാണ് നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിത്തുടങ്ങിയത്. സംസ്ഥാന പൊലീസിന്‍റെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ ഒരു കേസായിരുന്നു ഇത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കളിത്തോക്ക് ചൂണ്ടി പത്തുലക്ഷം തട്ടിയ പ്രതി പിടിയിൽ

തമിഴ്‌നാട് സ്വദേശികളെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയും ...

news

തലസ്ഥാന നഗരിയിൽ വാഹനാപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് ...

news

യോഗാഗുരുവിന്‍റെ ‘വികൃതികള്‍’, സ്ത്രീകള്‍ കൂട്ടത്തോടെ പരാതി നല്‍കി!

ആദ്യമൊക്കെ ശരീരത്തില്‍ അറിയാതെയെന്നോണമുള്ള സ്പര്‍ശനങ്ങളായിരുന്നു ശിവ്‌റാം ...

news

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയേഴുകാരനെ പൊലീസ് അറസ്റ് ...

Widgets Magazine