ദിലീപ് ഇന്നലെ വീട്ടിലെത്തുമെന്ന് കരുതിയിരുന്നു, കാണാതായപ്പോഴാണ് ജയിലിലേക്ക് പോകാമെന്ന് തീരുമാനിച്ചത്!

ശനി, 12 ഓഗസ്റ്റ് 2017 (07:29 IST)

അനുബന്ധ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഇന്നലെ ഹൈക്കോടതി ജാമ്യം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയതോടെ ദിലീപിന്റെ ആലുവയിലെ വീട്ടിലുള്ളവരുടെ പ്രതീക്ഷയാണ് തകര്‍ന്നത്. 
 
ജാമ്യം കിട്ടി ദിലീപ് ഇന്നലെ വീട്ടിലെത്തുമെന്ന് കരുതിയിരുന്നവരൊക്കെ നിരാശരായി. മകനെ കാണാന്‍ കഴിയാതെ വിഷമിച്ചിരുന്ന ദിലീപിന്റെ സരോജം താരത്തെ കാണാന്‍ ജയിലിലെത്തി. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് ശരത്തും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞായിരുന്നു മൂവരും ആലുവ സബ് ‌ജയിലില്‍ എത്തിയത്.
 
എന്നാല്‍ സരോജത്തിനും അനൂപിനുമൊപ്പം ജയിലിന് അകത്ത് കയറാതെ പുറത്ത് നില്‍ക്കുകയായിരുന്നു. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരേണ്ടതില്ല എന്ന് ദിലീപ് നിര്‍ദേശിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജയിലിലെ ഫോണില്‍ നിന്നും ദിലീപ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കാറുണ്ട് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
 
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ പൂര്‍ണമായും എതിക്കുന്ന രീതിയിലാണ് താരത്തിന്റെ പുതിയ ജാമ്യാപേക്ഷ. പ്രോസിക്യൂഷന്‍ രേഖാമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീടുകളില്‍ കയറി ബീഫ് പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍

ബീഫ് സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ വീടുകളില്‍ പരിശോധന നടത്താന്‍ പൊലീസിന് അനുവാദം ...

news

“ദിലീപിനെതിരെ ശബ്ദിക്കാന്‍ അനുവദിക്കില്ല, പ്രശ്‌നങ്ങള്‍ മഞ്ജു മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം” - വെളിപ്പെടുത്തലുമായി സംവിധായകന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

പ്രായപൂര്‍ത്തിയാകാത്ത മകളെ 600 തവണ പീഡിപ്പിച്ചു; പിതാവിന് 12,000 വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കും

പ്രായപൂര്‍ത്തിയാകാത്ത മകളെ അറുനൂറിലെറെ തവണ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ ചുമത്തിയത് ...