ദിലീപിന് വേണ്ടി ജീവന്‍ നല്‍കാനും തയ്യാര്‍! അത് കാവ്യയോ മീനാക്ഷിയോ അല്ല? - ഇതൊരു ഒറ്റയാള്‍ പോരാട്ടം!

ബുധന്‍, 9 ഓഗസ്റ്റ് 2017 (12:12 IST)

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അറസ്റ്റിലായ നടന്‍ ദിലീപിനെ എല്ലാരീതിയിലും പൂട്ടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതിനിടയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ച് പൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി പ്രതികാരപരമാണെന്ന് ആരോപണങ്ങള്‍ ഉയരവേ ദിലീപിനായി ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് സലിം ഇന്ത്യ.
 
ശക്തമായ കാരണമില്ലാതെ ഡി സിനിമാസ് പൂട്ടിച്ചതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുകയാണ് സലിം ഇന്ത്യ. യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ടാണ് സലിം ഇന്ത്യ. ഡി സിനിമാസ് തുറക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരമാണ് സലിം പ്രഖ്യാപിച്ചിരിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ലാല്‍ജോസ് അടക്കം സലീമിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്.
 
സമരം ചെയ്യുന്ന സലീമിന്റെ ചിത്രം ലാല്‍ജോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചാലക്കുടി നഗരസഭയ്ക്ക് മുന്നില്‍ ശയനപ്രദക്ഷിണം ചെയ്താണ് സലിം ഇന്ത്യ തന്റെ പ്രതിഷേധ സമരം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ നിരാഹാര സമരം തുടരുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സിനിമ ലാല്‍ ജോസ് സലിം ഇന്ത്യ Dileep Cinema Laljose Salim India

വാര്‍ത്ത

news

‘ദിലീപ് അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം മാപ്പു തരില്ല‘ - ജനപ്രിയന് പിന്തുണയുമായി സിനിമയിലെ മറ്റൊരു പ്രമുഖനും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

രാജ്യം ഉറക്കമൊഴിച്ച് കാത്തിരുന്നു; പൊരുതിനേടി അഹമ്മദ് പട്ടേല്‍, സത്യത്തിന്റെ വിജയമാണിതെന്ന് പട്ടേല്‍

രാജ്യം ഉറക്കമൊഴിച്ച് കാത്തിരുന്ന ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ...

news

കണ്ടതും കേട്ടതും ഒന്നുമല്ല സത്യം! ശ്യാമള പാവമാണ് - എല്ലാത്തിനും കാരണം കാവ്യ?

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തെ കുറിച്ചും ...