ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നവരുടെ ലക്ഷ്യം ഒന്നുമാത്രം; വിമര്‍ശനവുമായി ടി പത്മനാഭന്‍

കണ്ണൂര്‍, വെള്ളി, 28 ജൂലൈ 2017 (13:54 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം കേരള പൊലീസിന്റെ കിരീടത്തിലെ പൊന്‍തൂവലാണെന്ന് എഴിത്തുകാരന്‍ ടി പത്മനാഭന്‍.  സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍ പറയുന്നു.
 
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതിന് പിന്നിലെ കാര്യത്തെക്കുറിച്ചും എഴുത്തുകാരന്‍ പറഞ്ഞിരുന്നു. ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ദിലീപിന്റെ പണം ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ താരത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
എന്നാല്‍ ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അറിയിച്ചു. 
മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെയും പത്മാനഭന്‍ വിമര്‍ശിക്കുന്നുണ്ട്. വിരമിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ സ്വാഭാവം അത്യന്തം ദയനീയമാണ്, പബ്ലിസിറ്റി ക്രേസിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും അദ്ദേഹം ചുണ്ടികാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘അവള് കുടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും, എന്റെ മക്കളെ കുറിച്ചോര്‍ക്കുമ്പോളാണ് സങ്കടം’ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

അച്ഛന്റെ കൂട്ടുകാരനാല്‍ ഗര്‍ഭിണിയാക്കപ്പെട്ട പതിനാറുകാരിയുടെ ജീവിതകഥ വായനക്കാര്‍ക്കു ...

news

തിരുവനന്തപുരം ജില്ലയിലെ സംഘര്‍ഷം നിയന്ത്രണവിധേയം; അക്രമികളെ ഉടന്‍ പിടികൂടും - ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം ജില്ലയിലുണ്ടായ ബിജെപി-സിപിഐഎ സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ...

news

പി വി സിന്ധു ഇനി ആന്ധ്രയുടെ ഡെപ്യൂട്ടി കളക്ടര്‍

റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം കാത്ത ബാഡ്മിന്റണ്‍ താരം ...

news

ബിജെപി ഓഫിസ് ആക്രമണം: കാഴ്ചക്കാരായി നിന്ന പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുള്ള ആക്രമണം നോക്കി നിന്ന ...