'ദിലീപിനെ മമ്മൂട്ടിയും കൈവിട്ടു'? - ഗണേഷ് കുമാറിന്റെ ആരോപണത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി ലിബർട്ടി ബഷീർ

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (14:04 IST)

നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയത് പൃഥ്വിരാജിന്റെ ആവശ്യപ്രകാരം ആണെന്നും അങ്ങനെ ചെയ്യാൻ മമ്മൂട്ടി കൂട്ടുനിന്നുവെന്നുമുള്ള നടൻ ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ലിബർട്ടി ബഷീർ. 
 
കേസിൽ ദിലീപിനനുകൂലമായി മമ്മൂട്ടി നിൽക്കാത്തതാണ് ഗണേഷിനെ ചൊടിപ്പിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വ്യക്തമാക്കി. കേസിന്റെ തുടക്കത്തിൽ ദിലീപിനനുകൂലമായി മമ്മൂട്ടി സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുകയും റെക്കമൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ, സത്യങ്ങൾ മനസ്സിലാക്കിയ മമ്മൂട്ടി പിന്നീട് ഇതിൽ നിന്നും പിന്തിരിഞ്ഞെന്നും ഇതിന്റെ ചൊരുക്കാണ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ലിബർട്ടി ബഷീർ പറയുന്നു. 
 
മമ്മൂട്ടി മനസ്സ് വെച്ചിരുന്നെങ്കിൽ ദിലീപ് ഇത്രയും കാലം ജയിലിൽ കിടക്കില്ലായിരുന്നു. മുഖ്യമന്ത്രിയുമായി മമ്മൂട്ടിക്ക് അടുത്ത ബന്ധമാണുള്ളത്. എന്നിട്ടും ദിലീപിനു വേണ്ടി താരം ഒന്നും ചെയ്യാതിരുന്നത് യാഥാർത്ഥ്യങ്ങൾ മനസ്സിലായത് കൊണ്ടാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലിബർട്ടി ബഷീർ സിനിമ ഗണേഷ് കുമാർ മമ്മൂട്ടി Cinema Mammootty Dileep ദിലീപ് Libaerty Basheer Ganesh Kumar

വാര്‍ത്ത

news

ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് ദിലീപ്; ഒരു സംഘടനയുടേയും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല

നിലവില്‍ ഒരു സംഘടനയുടെയും തലപ്പത്തേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്. ...

news

നിര്‍മ്മാണ ചെലവ് 30 കോടി, നൂറ് അടിയോളം ഉയരമുള്ള പ്രതിമ !; ഗുജറാത്തിനു പിന്നാലെ മീററ്റിലും മോദീക്ഷേത്രം വരുന്നു

മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം വരുന്നു. ഉത്തർ പ്രദേശിലാണ് ...

news

'ദിലീപിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ, അദ്ദേഹത്തിനു എത്രത്തോളം ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു' - നിർമാതാവ് റാഫി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിനു കഴിഞ്ഞ ...

news

പിണറായിയുടെ ആഭ്യന്തരവകുപ്പില്‍ പൂര്‍ണ വിശ്വാസമെന്ന് ശോഭാ സുരേന്ദ്രന്‍; പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കി

കേരളത്തിലെ പൊലീസ് സേനയിലും ആഭ്യന്തരവകുപ്പിലും പൂര്‍ണവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ ...