ദിലീപിനെ പൂട്ടാന്‍ ഒരാള്‍ വിചാരിച്ചാല്‍ മതി! ആദ്യം സഹോദരി, പിന്നെ ജനപ്രിയന്‍! - ഇയാള്‍ രണ്ടുംകല്‍പ്പിച്ച്

ശനി, 5 ഓഗസ്റ്റ് 2017 (08:24 IST)

അനുബന്ധ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ ഇനിയും പ്രതികള്‍ കുടുങ്ങാനുണ്ടെന്ന് പൊലീസ് പറയുന്നു. സ്രാവുകള്‍ ഇനിയുമുണ്ടെന്ന് പ്രതി പള്‍സര്‍ സുനി പലതവണ വ്യക്തമാക്കിയതാണ്. ദിലീപിനെതിരെ ശക്തമായി നില്‍ക്കുന്നത് താരത്തിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയാണ്. ദിലീപിനെതിരെ അപ്പുണ്ണി മൊഴി നല്‍കുമെന്ന് ആരും കരുതിക്കാണില്ല. തന്നെ മാപ്പുസാക്ഷിയാക്കാനുള്ള തന്ത്രമാണ് പൊലീസിന്റേതെന്ന് പറഞ്ഞ് അപ്പുണ്ണി കളം മാറി ചവുട്ടിയതിനു പിന്നിലും ഒരു കാരണമുണ്ട്.
 
കേസ് അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അപ്പുണ്ണിയെ ചോദ്യം ചെയ്തതിലൂടെ ശക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അപ്പുണ്ണിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സഹോദരിയെ പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.
 
പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്ത് വിട്ട കത്ത് സഹതടവുകാരനായ വിഷ്ണു അപ്പുണ്ണിയെ ആയിരുന്നു എല്‍പ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കത്ത് വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയെ അപ്പുണ്ണി ഫോണില്‍ വിളിച്ചുവെന്നാണ് മൊഴി. അപ്പുണ്ണിയോട് സംസാരിച്ചത് ദിലീപിന്റെ സഹോദരിയാണോ അതോ ദിലീപ് തന്നെയാണോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് സഹോദരിയെ ചോദ്യം ചെയ്യുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാന്‍ ദിനകരന്‍; സംസ്ഥാന പര്യടനം നടത്തി അണികളെ ഒപ്പം ചേര്‍ക്കാന്‍ നീക്കം

അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാന്‍ കച്ചമുറുക്ക് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ...

news

പുതിയ ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; ജയം ഉറപ്പിച്ച് വെങ്കയ്യ നായിഡു, പ്രതീക്ഷ കൈവെടിയാതെ ഗോപാല്‍ കൃഷ്ണ ഗാന്ധി

രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതൽ ...

news

മഞ്ജുവിന്റെ തലയിലുധിച്ച ബുദ്ധിയോ? ലക്ഷ്മി പ്രിയ പറഞ്ഞത് സത്യമാണ് ; നടി വ്യക്തമാക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തോടു കൂടി ശക്തിയാര്‍ജിച്ച സംഘടനയാണ് വിമണ്‍ ഇന്‍ സിനിമ ...