ദിലീപിനെ തകര്‍ക്കാന്‍ ഗൂഢാലോചന; ഇപ്പോള്‍ നടക്കുന്നത് പകപോക്കലോ?

ചാലക്കുടി, ശനി, 5 ഓഗസ്റ്റ് 2017 (11:40 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സ്വപ്‌ന പദ്ധതിയാണ് ചാലക്കുടിയിലെ തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസ്. ഡി സിനിമാസ് കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ തീരുമാനത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയത്. 
 
നിസ്സാരകാരണം ചൂണ്ടിക്കാട്ടി ഡി സിനിമാസിനെതിരെ നടപടിയെടുത്തത് ദിലീപിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം ഉയരുന്നുണ്ട്. ഈ ആരോപണം വെറുതേ ഉന്നയിക്കുന്നതല്ല. വ്യക്തമായ കാരങ്ങളുണ്ട്. ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടും കെട്ടിട നിര്‍മ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടുമായിരുന്നു അവ. 
 
എന്നാല്‍ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതല്ലെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തി. നഗരസഭയുടെ അനുമതി ഇല്ലാതെ വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഡി സിനിമാസ് പൂട്ടിച്ചിരിക്കുന്നത്. ഇത് ദിലീപിനെതിരെ ഉള്ള പകപോക്കല്‍ മാത്രമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിച്ചു; പതിനൊന്നുകാരന് ദാരുണാന്ത്യം

റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം. വായില്‍ ...

news

അമ്മയെ മാറ്റി നിര്‍ത്തി എനിക്കൊരു കല്യാണം വേണ്ട, എന്റെ അമ്മ എനിക്ക് ജീവനാണ് - വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹം എന്നത് അതിന്റെ സമയത്ത് വരുമെന്ന് പഴയകാലത്ത് ഉള്ളവര്‍ പറയാറുണ്ട്. സോഷ്യല്‍ ...

news

ദിലീപിനെതിരെ 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; കുറ്റപത്രം ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ...

news

യുവതിക്കെതിരെ ലൈംഗികാതിക്രമം; ഗായകന്‍ അറസ്റ്റില്‍

യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് യുവ ഗായകന്‍ യാഷ് വഡാലി ...