Widgets Magazine Widgets Magazine

ദിലീപിനെ കാണാന്‍ വയ്യ, കാവ്യ വിദേശത്തേക്ക്? - കാവ്യയുടെ ഈ മനം‌മാറ്റത്തിനു പിന്നില്‍?

ബുധന്‍, 30 ഓഗസ്റ്റ് 2017 (12:27 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി മൂന്നാം തവണയും തള്ളിയിരുന്നു. ദിലീപിന്റെ ഓണം ഇത്തവണ ജയിലിനുള്ളില്‍ തന്നെയാകും. താരത്തിന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ച കുടുംബത്തിനും ആരാധകര്‍ക്കും കോടതി വിധി നിരാശയാണ് സമ്മാനിച്ചത്. 
 
ദിലീപും കാവ്യയും വിവാഹിതരായതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്. ജനപ്രിയ താരമായ ദിലീപിന്റെ ഒരു സിനിമ റിലീസ് ചെയ്യാത്ത ഓണം കൂടിയാണിത്. ദിലീപിനെ കാണാനുള്ള ത്രാണി കാവ്യയ്ക്കും മകള്‍ മീനാക്ഷിക്കും ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണ ദിലീപ് ജയിലില്‍ കഴിയുമെന്ന് ഉറപ്പായിരിക്കേ, വിദേശത്തേക്ക് പോകുന്നുവെന്നുള്ള വാര്‍ത്തകളും വരുന്നുണ്ട്. 
 
അതേസമയം, കേരളത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് പള്‍സര്‍ സുനി ഇന്ന് മറ്റൊരു പ്രഖ്യാപനവും നടത്തി. കേസിലെ ‘മാഡം’ കാവ്യയാണെന്ന്. തനിക്ക് പലപ്പോഴായി പണം തന്നിരുന്ന മാഡം കാവ്യയാണെന്നും കാവ്യക്ക് തന്നെ അറിയാമെന്നുമാണ് സുനി മൊഴി നല്‍കിയിരിക്കുന്നത്.   



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അധികാരഭ്രാന്ത് മൂത്ത ബിജെപി ഹാര്‍ദിക് പട്ടേലിനെ വേട്ടയാടുന്നു: കോണ്‍ഗ്രസ്

പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് ...

Widgets Magazine Widgets Magazine