തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം, വി എസ് പറഞ്ഞ പ്രമാണി മുഖ്യമന്ത്രിയോ? - ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (15:58 IST)

അനുബന്ധ വാര്‍ത്തകള്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ മന്ത്രിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമായിട്ടും വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയും മൌനം‌പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. തോമസ് ചാണ്ടി ആ സ്ഥാനത്തു തുടരണമോ എന്നു തീരുമാനിക്കേണ്ടതു 'പ്രമാണിമാരാ'ണെന്നു വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണപരിഷ്‌കാര കമ്മിഷനായ വിഎസ് പറഞ്ഞ ആ 'പ്രമാണി' മുഖ്യമന്ത്രി പിണറായി വിജയന്‍ ആണോ കോടിയേരിയാണോ എന്നും ചെന്നിത്തല ചോദിച്ചു.
 
മൂന്ന് വര്‍ഷം തടവ് ലഭിക്കാവുന്ന ശിക്ഷയാണ് തോമസ് ചാണ്ടിക്കെതിരെയുള്ളതെന്നും ആരോപണത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മാധ്യമസ്ഥാപനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും അക്രമികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രമേശ് ചെന്നിത്തല തോമസ് ചാണ്ടി പിണറായി വിജയന്‍ Ramesh Chennithala Thomas Chandi Pinarayi Vijayan

വാര്‍ത്ത

news

പുരുഷനായത് കൊണ്ടോ ഈ വേര്‍തിരിവ്? - ഷെഫീഖ് ചോദിക്കുന്നു

യുവതികള്‍ സംഘം ചേർന്ന് ഓൺലൈൻ ടാക്സി ഡ്രൈവറെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ടാക്സി ...

news

രാമലീല കാണാന്‍ ദിലീപ് ഉണ്ടാകുമോ?

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

കാവ്യയെ വെച്ച് ദിലീപിനെ കുടുക്കാമെന്ന് കരുതേണ്ട, ഇനി അതുനടക്കില്ല? - കേസിലെ പ്രധാനസാക്ഷി മൊഴിമാറ്റി!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വഴിത്തിരിവ്. കേസിലെ പ്രധാന ...

news

മഹിളാമോര്‍ച്ച നേതാവിന് അശ്ലീല സന്ദേശം; സാക്ഷാല്‍ കുമ്മനം വരെ ഞെട്ടി

ബിജെപിയെ വെട്ടിലാക്കി അശ്ലീല സന്ദേശ വിവാദം. മഹിളാമോര്‍ച്ച പാര്‍ട്ടിയുടെ പ്രാദേശിക ...