ഡെല്‍കോയുടെ ഭൂമി ഇടപാട്: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജെയിംസ് മാത്യു എം‌എല്‍‌എ

കണ്ണൂര്‍| WEBDUNIA|
PRO
PRO
സഹകരണ സ്ഥാപനമായ ഡെല്‍കോയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഎം തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു. ഡെല്‍കോയുടെ ചെയര്‍മാന്‍ സ്ഥാനം താന്‍ 2006ല്‍ ജനപ്രതിനിധിയായിരുന്നപ്പോള്‍ ഒഴിഞ്ഞിരുന്നു.

കണ്ണൂരിലെ കക്കാട് ഭൂമി നല്‍കാമെന്ന് പറഞ്ഞ് ആന്ധ്രാ സ്വദേശിയില്‍നിന്ന് 75 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു ആരോപണം. കമ്പനിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് താനടക്കം അഞ്ചു പേര്‍ ഇടപെട്ടിരുന്നു.

ഇടപാടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് പ്രശ്നത്തില്‍ ഇടപെട്ടത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് താന്‍ മദ്ധ്യസ്ഥത വഹിച്ചിട്ടില്ല. പണം കൈമാറിയതിന് ഇടപാടുകാരുടെ കൈവശം രേഖയില്ലെന്നും ജെയിംസ് മാത്യ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :