ടോമിന്‍ തച്ചങ്കരി ഫയർഫോഴ്സ്​മേധാവി; ദിനേന്ദ്രകശ്യപ് പൊലീസ് ആസ്ഥാനത്തെ ഐജി: പൊലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം, ചൊവ്വ, 1 ഓഗസ്റ്റ് 2017 (07:42 IST)

Widgets Magazine
Kerala Police , Tomin Thachankary , ADGP , DGP , Kerala Government ,  ടോമിന്‍ തച്ചങ്കരി  ,  കേരള പൊലീസ് , അഡിജിപി , ഡിജിപി

എഡിജിപി ടോമിൻ തച്ചങ്കരിയെ അടക്കം മാറ്റി, പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മാറ്റി. ഡിജിപി എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. 
 
തച്ചങ്കരിയുടെ സ്ഥാനത്തു ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായി ഗതാഗത കമ്മിഷണർ എസ്.ആനന്ദകൃഷ്ണനെ നിയമിച്ചപ്പോള്‍ വിജിലൻസ് എഡിജിപി അനിൽകാന്തിനെ പുതിയ ഗതാഗതകമ്മിഷണറായും നിയമിച്ചു. 
 
സുരേന്ദ്രനാണ് പുതിയ ആലപ്പുഴ എസ്പി.  നടി ആക്രമിക്കപ്പെട്ട അന്വേഷണ ചുമതലുള്ള ക്രൈംബ്രാഞ്ച് എസ്പിയായ ദിനേന്ദ്രകശ്യാപിനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചപ്പോള്‍ വിനോദ് കുമാറിന്‌ അഭ്യന്തരസുരക്ഷയുടെ ചുമതലയാണ് നല്‍കിയത്. 
 
ബി.അശോകിനെ കൊല്ലം റൂറല്‍ എസ്.പിയായും രാഹുല്‍ ആര്‍ നായരെ തൃശ്ശൂര്‍ കമ്മീണറായും നിയമിച്ചു. അരുള്‍ ബി കൃഷണയെ വയനാട് എസ്പിയായും യതീഷ് ചന്ദ്രയെ തൃശ്ശൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ടോമിന്‍ തച്ചങ്കരി കേരള പൊലീസ് അഡിജിപി ഡിജിപി Adgp Dgp Tomin Thachankary Kerala Government Kerala Police

Widgets Magazine

വാര്‍ത്ത

news

ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ വി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു - സന്ദേശം ലഭിച്ചത് മാതാപിതാക്കള്‍ക്ക്

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേ​രാ​നാ​യി ഇ​ന്ത്യവി​ട്ട മ​ല​യാ​ളി​ക​ളി​ൽ ...

news

പാചകവാതകത്തിന് മാസംതോറും നാലു രൂപ കൂടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. സബ്സിഡിയോടു ...

news

അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചത് എന്തിന് ?; സംശയങ്ങള്‍ക്ക് വഴിമരുന്നിട്ട് മണിക്കൂറുകള്‍ - രഹസ്യങ്ങള്‍ പുറത്തുവിടാതെ പൊലീസ്

കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​ന്‍റെ മാ​നേ​ജ​ര്‍ എഎസ് സുനിൽരാജിനെ ...

news

രാജാറാമിന്‍റെ മരണം, സത്യം വെളിപ്പെടുത്തി മകള്‍

നടനും നടി താരാ കല്യാണിന്‍റെ ഭര്‍ത്താവുമായ രാജാറാമിന്‍റെ മരണത്തില്‍ നടുങ്ങിനില്‍ക്കുകയാണ് ...

Widgets Magazine