ജീന്‍പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി; കേസ് ഒത്തുതീർപ്പിലേക്ക്

കൊച്ചി, വ്യാഴം, 10 ഓഗസ്റ്റ് 2017 (12:34 IST)

jean paul lal,	director,	complaint,	actress,	sreenath bhasi,	police,	bail,	court, ജീന്‍ പോള്‍ ലാല്‍,	സംവിധായകന്‍,	പരാതി,	നടി,	ശ്രീനാഥ് ഭാസി,	പൊലീസ്,	ജാമ്യം,	കോടതി
അനുബന്ധ വാര്‍ത്തകള്‍

സംവിധായകൻ ജീൻ പോൾ ലാലിനെതിരായ കേസ് ഒത്തുതീർപ്പിലേക്ക്. ജീന്‍ പോളിനെതിരെ തനിക്ക് പരാതിയില്ലെന്ന് യുവനടി കോടതിയില്‍ സത്യവാങ്മൂലം നൽകി. സന്ധിസംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായും നടി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജീൻ പോള്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം 5 പേരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നത്.
 
ജീൻ പോൾ സംവിധാനം ചെയ്ത ഹണി ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ചാണ് നടി പരാതി നല്‍കിയത്. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാത്രമല്ല സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലവും നല്‍കിയില്ലെന്നും പരാതിയില്‍ നടി വ്യക്തമാക്കിയിരുന്നു. 
 
പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സിഐ രേഖപ്പെടുത്തിയിരുന്നു. വഞ്ചന, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ അവതാരകകൂടിയായ നടിയായിരുന്നു സംവിധായകനും നടനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിമാനത്തില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ഡ്രസ് കോഡ് വരുന്നു; സ്ത്രീകള്‍ പെട്ടതു തന്നെ !

വിമാനയാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഡ്രസ് കോഡ് ...

news

വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് കേരളത്തിന്റെ പുരോഗതി! - കേരളം നമ്പര്‍ വണ്‍ ആകുന്നതെങ്ങനെ?

രണ്ട് ദിവസമായി കേന്ദ്രത്തെ കേരളം ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കാരണ മറ്റൊന്നുമല്ല, ...

news

‘ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കണം’ - മോദിയുടെ പോസ്റ്റിന് ചുട്ട മറുപടി

ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് ...