Widgets Magazine
Widgets Magazine

ജാമ്യാപേക്ഷയില്‍ തെറ്റ്? ഒളിഞ്ഞിരിക്കുന്ന ഈ ചതിക്കുഴി ദിലീപ് അറിഞ്ഞില്ലേ? - ഈ പരാമര്‍ശം ദിലീപിന് പണിയാകുമോ?

വെള്ളി, 11 ഓഗസ്റ്റ് 2017 (08:50 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍. താരത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെ എങ്ങനെയെങ്കിലും പുറത്തിറക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാമന്‍‌പിള്ളയുടെ ചിന്ത. താരത്തിന്റെ പുതിയ ജാമ്യാപേക്ഷ കണ്ട് അഭിഭാഷകര്‍ വരെ അന്തിച്ച് നില്‍ക്കുകയാണ്. 
 
അന്വേഷണ സംഘത്തിനേയും സംസ്ഥാന ലോക്‍നാഥ് ബെ‌ഹ്‌റയേയും നടി മഞ്ജു വാര്യരേയും ലിബര്‍ട്ടി ബഷീറിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണ് ദിലീപ് പുതിയ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ‘ചോദ്യം ചെയ്യലിനിടെ ശ്രീകുമാറിനെതിരെ താന്‍ പറഞ്ഞപ്പോള്‍ എഡിജിപി ബി സന്ധ്യ അത് റെക്കോര്‍ഡ് ചെയ്തില്ല. ക്യാമറ ഓഫാക്കാന്‍ പറഞ്ഞു‘. - ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു. 
 
ശ്രീകുമാറും മഞ്ജു വാര്യരും നല്ല ബന്ധമാണ്. അതുപോലെ മഞ്ജൂവും ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ശ്രീകുമാറിനെ പറ്റി പറഞ്ഞപ്പോള്‍ ക്യാമറ ഓഫ് ചെയ്തതെന്ന ധ്വനിയും പരാതിയില്‍ ഉണ്ട്. അതേസമയം ലിബര്‍ട്ടി ബഷീറിനെതിരേയും ദിലീപ് പരാമര്‍ശിക്കുന്നു.
 
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും തനിക്കറിയില്ലെന്നുമാണ് ദിലീപ് വീണ്ടും പറയുന്നു. കേസിന്റെ തുടക്കം മുതല്‍ ദിലീപ് ഇക്കാര്യം തന്നെയാണ് പൊലീസിനോടും പറയുന്നത്. എന്നാല്‍, സുനിയെ അറിയില്ലെന്ന് പറഞ്ഞ ദിലീപ് ‘ഹോട്ടല്‍ അബാദ് പ്ലാസയില്‍ വെച്ച് മുകേഷിന്റെ ഡ്രൈവറായ സുനിയെ കണ്ടിരിക്കാം’ എന്നും പറയുന്നുണ്ട്. ഈ ഒരു പരാമര്‍ശം അറിയാതെ വന്നതാണോ അതോ മനഃപൂര്‍വ്വം രാമന്‍‌പിള്ള ഇട്ട കുരുക്കാണോ എന്നതും വ്യക്തമല്ല. അത്രയും സൂഷമായി അപേക്ഷ തയ്യാറാക്കിയ അഭിഭാഷകന് ഇക്കാര്യത്തില്‍ ഒരു തെറ്റ് പറ്റാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സിനിമ പള്‍സര്‍ സുനി ജാമ്യം Dileep Cinema Police Pulsur Suni

Widgets Magazine

വാര്‍ത്ത

news

‘താന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ‘; സുരേന്ദ്രനെ പൊങ്കാലയിട്ട് വീണ്ടും സോഷ്യല്‍ മീഡിയ

ഫേസ്ബുക്ക് പോസ്റ്റുകളില്‍ അബദ്ധങ്ങള്‍ എഴുതി ട്രോളന്‍മാര്‍ക്ക് പലവട്ടം ഇരയായ നേതാവാണ് ...

news

പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു? മന്ത്രി ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കും, തീരുമാനമായി

പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ കെ ...

news

പ്രമുഖ ദൃശ്യമാധ്യമത്തിലെ ദളിത് ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു? കാരണം കേട്ടാല്‍ ഞെട്ടും !

പ്രമുഖ ദൃശ്യ മാധ്യമത്തിലെ ദളിത് ജീവനക്കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ...

news

ദേ പിന്നേം പണി! ഇതിലും ദിലീപ് ജയിക്കും? - എസ്പി തന്നെ ‘ഇക്കാര്യം‘ പറഞ്ഞ സ്ഥിതിക്ക്?...

ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്നുതന്നെ ഡി ജി പി ലോക്‍നാഥ് ബെഹ്‌റയെ ...

Widgets Magazine Widgets Magazine Widgets Magazine