ജയിലില്‍ എത്തിയ ദിലീപ് അവരോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം !

വ്യാഴം, 3 ഓഗസ്റ്റ് 2017 (08:56 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ മാധവന്‍ ജയിലിലേക്ക് വരാത്തത് ചിലര്‍ ശ്രദ്ധിച്ചിരുന്നു. കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അനൂപ് മാത്രമാണ് വിവരങ്ങള്‍ അറിയിക്കാന്‍ ജയിലില്‍ ദിലീപിനെ കാണാന്‍ വരുന്നത്. പലരെയും കാണാന്‍ ദിലീപ് കൂട്ടാക്കാറില്ല എന്ന വിവരവും പുറത്തു വരുന്നുണ്ട്.
 
കാവ്യ മാധവനോടും അമ്മയോടും മകള്‍ മീനാക്ഷിയോടും ജയിലിലേക്ക് വരണ്ട എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ് തന്നെയാണ്. ജയിലില്‍ കിടക്കുന്ന ദിലീപിനെ കാണാന്‍ എന്തുകൊണ്ട് ഭാര്യ കാവ്യ മാധവന്‍ പോയില്ല എന്ന് ചിലര്‍ ചര്‍ച്ച ചെയ്തിരുന്നു. മാധ്യമങ്ങളെ ഭയന്നാണ് കാവ്യ ജയിലില്‍ വരാതിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. 
 
ഈ സാഹചര്യത്തില്‍ തന്നെ കാണാന്‍ ജയിലിലേക്ക് വരണ്ട എന്ന് ഭാര്യ കാവ്യയോടും മകള്‍ മീനാക്ഷിയോടും അമ്മയോടും പറഞ്ഞത് ദിലീപ് തന്നെയാണ്. സഹോദരന്‍ അനൂപിലൂടെ പുറത്ത് നടക്കുന്ന കാര്യങ്ങളെല്ലാം ദിലീപ് അറിയുന്നുണ്ട്. കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന ഭീതി ദിലീപിനെ തളര്‍ത്തിയിരുന്നു. ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി തളര്‍ന്നു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ദിലീപിനെ വേദനിപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി കേരളം ദിലീപ് കാവ്യാ മാധവന്‍ Kochi Kerala Dileep Kavya Madhavan

വാര്‍ത്ത

news

‘ഞാന്‍ മൈനറാണ്, വിവാഹം മുടക്കാന്‍ ഞങ്ങള്‍ പരമാവധി നോക്കി, വരനോട് എല്ലാം പറഞ്ഞിരുന്നു’ - സോഷ്യല്‍ മീഡിയ ആഘോഷിച്ച ആ കാമുകന്‍ പറയുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഒരു വാര്‍ത്തയുണ്ട്. ‘തേപ്പുകാരിയും ...

news

ശ്രീകുമാറാണോ കാവ്യയാണോ കാരണം? - മധുവാര്യര്‍ കൃത്യമായ ഉത്തരം നല്‍കി?!

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെ കഴിഞ്ഞ ...

news

കാവ്യയെ എങ്കിലും രക്ഷപെടുത്തണം! - സൂപ്പര്‍താരങ്ങള്‍ കാണേണ്ടവരെ കണ്ടു?!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനേയും കാവ്യ മാധവനേയും പ്രതികളാക്കണമെന്ന് ...

news

ഭീകരനെ കോടാലി കൊണ്ട് അടിച്ചു വീഴ്ത്തി, അയാളുടെ എകെ 47 പിടിച്ചെടുത്ത് വെടിയുതിര്‍ത്തു! - ഇവള്‍ കരുത്തിന്റെ പുതിയ മുഖം

കശ്മീര്‍ എപ്പോഴും സംഘര്‍ഷാഭരിതമാണ്. ജവാന്മാര്‍ മാത്രമല്ല പലപ്പോഴും അവിടെയുള്ള ജനങ്ങളും ...