Widgets Magazine Widgets Magazine
Widgets Magazine

ഗൂഢാലോചന നടന്നിട്ടുണ്ട്, സത്യമിതാണ്‌ ; വെളിപ്പെടുത്തി ദിലീപിന്റെ സഹോദരന്‍

വ്യാഴം, 13 ജൂലൈ 2017 (11:44 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് തികച്ചും അടിസ്ഥാന രഹിതമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്. സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്നും അനൂപ് ആരോപിച്ചു.
 
‘ഇതൊരു ട്രാപ് ആണ്, വലിയ ട്രാപ്. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ് ആണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. ദിലീപിനെ കേസില്‍ കുടുക്കുകയായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍, അത് ദിലീപിനെതിരാണ് നടന്നിരിക്കുന്നത്. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം പുറത്ത് വരും. ദിലീപിനെതിരെ തെളിവുകള്‍ ഒന്നും ഇല്ല. എല്ലാം പൊലീസിന്റെ ഊഹാപോഹങ്ങള്‍ മാത്രമാണ്.’ - അനൂപ് വ്യക്തമാക്കി.
 
അതേസമയം, കേസില്‍ ദിലീപുമായുള്ള തെളിവെടുപ്പു തുടരുന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഗരുഡ ഹോട്ടൽ എന്നിവിടങ്ങളിലേക്കു ദിലീപുമായി പൊലീസ് യാത്ര തിരിച്ചു. നാളെയാണു ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് അതിനു മുൻപു തെളിവെടുപ്പു പൂർത്തിയാക്കുന്നതിനാണു ശ്രമം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സൂപ്പര്‍ താരങ്ങള്‍ കുടുങ്ങും? എല്ലാത്തിന്റേയും തുടക്കം ‘ട്വന്റി 20’ സിനിമ! - ആറ് വര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സ്വത്തുക്കള്‍ പരിശോധിക്കും

നടിയെ ആക്രമിച്ച കേസ് വഴിതിരിയുന്നു. മലയാള സിനിമയ്ക്ക് ഹവാല ഇടപാടുകള്‍ ഉണ്ടായിരുന്നതായി ...

news

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം; ആ അജ്ഞാത വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ട് ...

news

ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

തെലങ്കാന മൈനോറിറ്റി വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന ...

news

നായിക ‘വില്ലത്തി‘യാകുന്നു? മാഡം ഇല്ലെന്ന് പൊലീസ്, ഉണ്ടെന്ന് പള്‍സര്‍ സുനി - ദിലീപിന്റെ മൌനം ആര്‍ക്കൊക്കെ ഇരുട്ടടിയാകും?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാ മാധവനെ പൊലീസ് ചോദ്യം ...

Widgets Magazine Widgets Magazine