കോണ്‍ഗ്രസ്സിന്റെ വിജയരഹസ്യം ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന് സുധാകരന്‍

കണ്ണൂര്‍| WEBDUNIA|
PRO
ഗ്രൂപ്പ് രാഷ്ട്രീയത്തിന് കോണ്‍ഗ്രസ്സിനകത്ത് സ്ഥാനമില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷയുടെ നിലപാട് തള്ളി കെ സുധാകരന്‍ എം പി‍.

കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പില്ലാതാക്കാന്‍ ആരുവിചാരിച്ചാലും കഴിയില്ലെന്നും നേതാക്കള്‍ക്ക് ചുറ്റുമുള്ള ആരാധകവൃന്ദമാണ് ഗ്രൂപ്പെന്നും സുധാകരന്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് പ്രത്യേക സമ്മേളത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ ഇനി കോണ്‍ഗ്രസ്സില്‍ ഇനി ഒറ്റ ഗ്രൂപ്പേഉള്ളൂവെന്നും അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണെന്നുമുള്ള പ്രസ്താവനയുണ്ടായത്.

ഇതിന് പിറകെയാണ് കേരളത്തിലെ മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവ് സുധാകരന്‍ സോണിയയുടെ നിലപാട് തള്ളി രംഗത്ത് വന്നത്.

തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസി‌ഡന്റ് വിഎ.സുധീരനൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സി ഭാസ്കരനെ അനുകൂലിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :