Widgets Magazine
Widgets Magazine

കൃഷി ഒരു മോശം ചോയ്‌സ് അല്ല, ധൈര്യമായി കാട് കിളച്ചോളൂ; 40000 ലൈക്ക് കടന്ന സംവരണ വിരുദ്ധ പോസ്റ്റിന് വി ടി ബല്‍റാമിന്റെ കിടുക്കന്‍ മറുപടി

തിങ്കള്‍, 17 ജൂലൈ 2017 (12:27 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

സംവരണക്കാര്‍ക്ക് എത്ര മാര്‍ക്ക് കുറഞ്ഞാലും സീറ്റ് കിട്ടുമെന്നും പ്ലസ്ടുവിന് 79 ശതമാനം മാര്‍ക്കുണ്ടായിട്ടും കോളേജില്‍ അഡ്മിഷന്‍ കിട്ടാത്തതിനാല്‍ ഇനിമുതല്‍ താന്‍ കൃഷിചെയ്യാന്‍ പോകുകയാണെന്നുമുള്ള ലിജോ ജോയ് എന്ന വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കിടിലന്‍ മറുപടിയുമായി വി ടി  ബല്‍റാം എം എല്‍ എ രംഗത്ത്.
 
ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടില്ലെന്നും ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍ നടത്തപ്പെടുന്നതെന്നും വി ടി ബല്‍‌റാം വ്യക്തമാക്കുന്നു. ആ കൂട്ടത്തില്‍ താങ്കള്‍ക്ക് ഉള്‍പ്പെടാന്‍ കഴിയാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണെന്നും അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണെന്നും വി.ടി ബല്‍റാം വ്യക്തമാക്കുന്നു.
 
‘കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാന്‍’ താങ്കള്‍ക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യില്‍ കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ താങ്കളുടെ മുന്നിലുള്ള ആ ചോയ്‌സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് താങ്കള്‍ പറഞ്ഞ ‘താഴ്ന്ന ജാതിയില്‍പ്പെട്ട കൂട്ടുകാര്‍ക്ക്’ ഇല്ല. സഹപാഠികള്‍ക്കിടയില്‍ ഒന്ന് അന്വേഷിച്ചാല്‍ മനസ്സിലാവും.
 
കൃഷി അങ്ങനെ ഒരു മോശം ചോയ്‌സ് അല്ല, നിരാശാബാധിതര്‍ മാത്രം ചെയ്യേണ്ട ഒന്നല്ല.അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കര്‍ഷകനെ നാടിന് കിട്ടട്ടെയെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പശുവിനെ കൊന്നാല്‍ അഞ്ച് മുതല്‍ 14 വര്‍ഷം വരെ തടവ്; എന്നാല്‍ മനുഷ്യനെ കൊന്നാല്‍ 2 വര്‍ഷവും; ഇതെന്ത് നീതി ?

പശുവിന് നല്‍കുന്ന വില പോലും മനുഷ്യന് നല്‍കുന്നില്ലെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ...

news

ദിലീപ് വിവാദം ; പി സി ജോര്‍ജ്ജ് ആയിരുന്നോ ശരി? ജയിലിനകത്തും ചില ‘തിരിമറികള്‍’?

യുവനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ...

news

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ്: ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചിയിച്ച് ...

Widgets Magazine Widgets Magazine Widgets Magazine