കിനാലൂര്‍ ഭൂമി ഇടപാട്: ടിപി നൗഷാദിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
ടിപി നൗഷാദിനെതിരായ ഭൂമി തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ബാലുശേരിയിലെയും മുക്കത്തെയും ഭൂമി തട്ടിപ്പു കേസുകളില്‍ നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിര്‍ദേശം.

അന്വേഷണം നിഷ്പക്ഷവും കാര്യക്ഷമവും ആയിരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കണമെന്ന് നിജസ്ഥിതി പരിശോധിക്കണമെന്നും പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടു. നൗഷാദിനെതിരെ ഇന്നലെ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :