കാവ്യയ്ക്ക് ആശ്വസിക്കാം! - കോടതി അറിയിച്ചു

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (14:07 IST)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനേയും സംവിധായകന്‍ നാദിര്‍ഷായേയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ്. കാവ്യയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അതേസമയം, നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 4ലേക്ക് മാറ്റിവെച്ചു.
 
കേസില്‍ ഇരുവരും പ്രതികള്‍ അല്ലെന്നും അതിനാല്‍, അറസ്റ്റ് ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയ സാ‍ഹചര്യത്തിലാണിത്. പ്രതികളല്ലാത്ത സ്ഥിതിയ്ക്ക് കാവ്യയും നാദിര്‍ഷായും ഭയക്കുന്നതെന്തിനാണെന്ന് പൊലീസ് ചോദിക്കുന്നു.
കാവ്യാമാധവനും നാദിര്‍ഷയും കേസില്‍ പ്രതികളല്ലെന്നും ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. 
 
നാദിര്‍ഷായെ ഇപ്പോള്‍ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍, ആവശ്യം വരികയാണെങ്കില്‍ വീണ്ടും വിളിപ്പിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഈ സാഹചര്യത്തിലാണ് നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസത്തേക് മാറ്റിവെച്ചത്. 
 
കാവ്യയെ ഈ കേസുമായി പൊലീസ് ഒരു തരത്തിലും ബന്ധിപ്പിക്കുന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പള്‍സര്‍ സുനി തന്റെ ഡ്രൈവറായി വരാനുള്ള സാധ്യതയില്ലെന്നും അത്തരത്തിലൊരു കാര്യം തനിക്കോര്‍മയില്ലെന്നും കാവ്യ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി, ദിലീപിനു ആശ്വസിക്കാവുന്ന നിരീക്ഷണങ്ങള്‍; പുതുപ്രതീക്ഷയില്‍ ദിലീപ് ഫാന്‍സ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി ...

news

പ്രഭാവർമയ്ക്ക് വള്ളത്തോൾ പുരസ്കാരം

ഈ വർഷത്തെ വള്ളത്തോൾ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവർമയ്ക്ക്. അദ്ദേഹത്തിന്റെ ...

news

തുടർച്ചയായി നാല് ദിവസങ്ങളിൽ ബാങ്ക് അവധി വരുന്നു !

ജാഗ്രത! കരുതിയിരിക്കുക, കാര്യമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ഉൾപ്പെടെയുള്ള ...

Widgets Magazine