കല്യാണം ദിലീപിനൊരു വീക്ക്നെസ്സോ ? മഞ്ജുവിനേയും കാവ്യയേയും കൂടാതെ ദിലീപിന് മറ്റൊരു ഭാര്യ !

കൊച്ചി, വ്യാഴം, 3 ഓഗസ്റ്റ് 2017 (10:27 IST)

നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുൻപു ദിലീപ് വിവാഹിതനായിരുന്നു. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് വിവാഹം കഴിച്ചത്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് ഈ വിവാഹം റജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യവുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം ഇപ്പോള്‍ തുടരുകയാണ്.
 
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഏറ്റവും നിര്‍ണായകമായ തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോൺ കത്തിച്ചു കളഞ്ഞതായി അഡ്വക്കേറ്റ് രാജു ജോസഫ് പൊലീസിന് മൊഴി നൽകിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
 
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് രാജു മൊബൈല്‍ നഴിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. 
 
അതുകൊണ്ട് തന്നെ രാജു ജോസഫിന് കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും അറിയാമെന്ന് പൊലീസ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റും ചോദ്യം ചെയ്യലും. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഫോണ്‍ കത്തിച്ചുവെന്ന് പൊലീസിനും സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവാണ് പോലീസിന് നഷ്ടമായിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് നടൻ നടി കേസ് പൾസർ സുനി അഡ്വക്കേറ്റ് മഞ്ജുവാര്യര്‍ പൊലീസ് Cinema Kochi Kerala Dileep Actor Actress Attack Case Police Advocate Inquiry Manju Warrier Mobile Phone Pulsar Suni Dileep Arrest

വാര്‍ത്ത

news

ആരും പറഞ്ഞ് പോകും അപാരബുദ്ധി തന്നെ എന്ന്! ; അഭിഭാഷയുടെ തലയിലുധിച്ച കുബുദ്ധിയുടെ ഉറവിടം?

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ ...

news

പരീക്ഷയ്ക്ക് ജയിക്കണോ? എങ്കില്‍ ശിവലിംഗമുണ്ടാക്കിയാല്‍ മതി ; കുട്ടികളോട് സ്കൂള്‍ അധികൃതര്‍ !

പഠന സംബന്ധമായ വര്‍ക്ക് ഷോപ്പുകള്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെ വിവിധ ...

news

മരിച്ചയാളെ വിവാഹം ചെയ്തു! തട്ടിയെടുക്കാന്‍ ശ്രമിച്ചത് കോടികള്‍? - അഭിഭാഷകയുടെ മനസ്സില്‍ വിരിഞ്ഞ ബുദ്ധി!

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ ...

news

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജർ റാങ്കിലുള്ള ...