എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാതെ ദിലീപ് ജയിലില്‍, കാണാന്‍ വന്നവര്‍ ഞെട്ടി!

ബുധന്‍, 2 ഓഗസ്റ്റ് 2017 (17:14 IST)

നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ എഡിജിപി ആര്‍ ശ്രീലേഖ സന്ദര്‍ശിച്ചു. ദിലീപിന് ജയിലില്‍ വി ഐ പി പരിഗണന ലഭിക്കുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനാണ് ശ്രീലേഖ ജയിലില്‍ മിന്നല്‍ പരിശോധന നടത്തിയത്.
 
ജയിലിലെത്തിയ ശ്രീലേഖ ആദ്യം പോയത് സൂപ്രണ്ടിന്റെ ചേംബറിലേക്കായിരുന്നു. ശേഷം ഓരോ സെല്ലുകളിലും പരിശോധന നടത്തി. ദിലീപ് കിടക്കുന്ന സെല്ലിലും പരിശോധന നടത്തി. ശ്രീലേഖയെത്തുമ്പോള്‍ തറയില്‍ പായ വിരിച്ച് കിടക്കുകയായിരുന്നു ദിലീപ്. സെല്ല് തുറന്ന് ജയില്‍ മേധാവി അകത്ത് കടന്നു. അപ്പോള്‍ മാത്രമാണ് ദിലീപ് ശ്രീലേഖയെ കാണുന്നത്. കണ്ടയുടനെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചെവിയില്‍ ഫ്ലുയിഡ് കുറഞ്ഞ് ബാലന്‍സ് നഷ്ടപ്പെട്ട ദിലീപിനെ സഹതടവുകാരാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്. ഈ സമയം താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരയുകയായിരുന്നു.
 
സഹതടവുകാരോട് ദിലീപിന് വി ഐ പി പരിഗണന ലഭിക്കുന്നുണ്ടോ എന്ന് ശ്രീലേഖ ചോദിച്ചപ്പോള്‍ ‘ഇല്ലെ’ന്നായിരുന്നു എല്ലാവരുടെയും മറുപടി. ജയിലിലെ നിരീക്ഷണ ക്യാമറകള്‍ എല്ലാം ജയില്‍ മേധാവി പരിശോധിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ജയിലില്‍ ദിലീപിന് വി ഐ പി പരിഗണന ലഭിക്കുന്നില്ലെന്നും വ്യക്തമായിരിക്കുകയാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് ആര്‍ ശ്രീലേഖ സിനിമ ആലുവ ജയില്‍ Dileep Cinema R Sreelekha Aluva Prison

വാര്‍ത്ത

news

ഈ തേപ്പ് ചോദിച്ച് വാങ്ങിയത് ? ‘ഗോഡ്ഫാദര്‍ സിനിമയോട് യോജിക്കാമെങ്കില്‍ ആ പെണ്‍‌കുട്ടി ചെയ്തതിലും തെറ്റില്ല - പിന്തുണയുമായി നടി

ഗുരുവായൂരില്‍ വിവാഹം കഴിഞ്ഞയുടനെ താലി ഊരി വരന് നല്‍കി കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് ...

news

അപ്പുണ്ണിയെ വെറുതെ വിട്ടതല്ല, ആ വമ്പന്‍ സ്രാവിനുള്ള ചൂണ്ടയാണ്; ഞെട്ടിക്കുന്ന അറസ്റ്റിന് പൊലീസ്!

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് എന്തിനാണ് ചോദ്യം ...

news

അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ചു; ഭവന– വാഹന പലിശ കുറയും; പ്രഖ്യാപിച്ചത് ഏഴു വര്‍ഷത്തെ കുറഞ്ഞ നിരക്ക്

അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ ...

news

തറയില്‍ പായ വിരിച്ച് ഉറങ്ങുകയായിരുന്നു ദിലീപ്‍, അവരെ കണ്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു - ‘ ഞാന്‍ നിരപരാധിയാണ്’!

നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ...