എല്ലാവരേയും സ്വീകരിക്കുന്ന നാടാണ് കോഴിക്കോടെന്ന് കേട്ടിട്ടുണ്ട്, എന്നേയും സ്വീകരിക്കുമല്ലോ? : മെറിന്‍ ജോസ്സഫ്

ചൊവ്വ, 8 ഓഗസ്റ്റ് 2017 (09:19 IST)

അനുബന്ധ വാര്‍ത്തകള്‍

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല. ആരു എപ്പോള്‍ കയറി വന്നാലും അഥിതികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രം മാത്രമേ കോഴിക്കോടുനുള്ളു. ആഥിത്യ മര്യാദയില്‍ മുന്നില്‍ നില്‍ക്കുന്ന നാടും നഗരവുമാണ് കോഴിക്കോട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. എല്ലാവര്‍ക്കും പറയാനുള്ളത് കോഴിക്കോടിന്റെ നന്മകളും നിറങ്ങളെക്കുറിച്ചും മാത്രമായിരിക്കും.
 
ഡിസി പി മെറിന്‍ ജോസഫിനും പറയാനുള്ളതും ചോദിക്കാനുള്ളതും അതു തന്നെയാണ്. ‘എല്ലാവരേയും സ്വീകരിക്കുന്ന നാടാണ് കോഴിക്കോടെന്ന് കേട്ടിട്ടുണ്ട്. എന്നേയും സ്വീകരിക്കുമല്ലോ?’ എന്നാണ് മെറിന്‍ ചോദിക്കുന്നത്. കോഴിക്കോടിന്റെ പുതിയ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേറ്റിരിക്കുകയാണ് മെറിന്‍. ഞായറാഴ്ചയായിരുന്നു ചുമതല ഏറ്റെടുത്ത് ജോലിയില്‍ പ്രവേശിച്ചത്. 
 
കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഐപിഎസുകാരിയെന്ന നിലയില്‍ മെറിന്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ഭാഷ, സംസ്‌കാരം, രീതികള്‍ എന്നിവകൊണ്ടെല്ലാം കോഴിക്കോട് വ്യത്യസ്തമായ നഗരമാണെന്ന് മെറിന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.  
 
പൊതുവേ സമാധാനമുള്ള ഇടമാണെങ്കിലും നഗരത്തിന്റെ എല്ലാവിധ മുഖവും ഇവിടെയുമുണ്ടാകും. കേരളത്തില്‍ പൊതുവേ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞ ജില്ലയാണിത്. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ ഈ നഗരത്തിലാണ്. പിങ്ക് പട്രോളിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. നഗരത്തിലെ എല്ലാവര്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ടല്ലോ എന്ന് മെറിന്‍ പറയുന്നു.
 
കോഴിക്കോട് ഭക്ഷണത്തിന്റെ നഗരമാണ്. വ്യത്യസ്തമായ രുചികളുള്ള നഗരമാണ്. ഒപ്പം സിറ്റിയുടെ ഫീല്‍ വളരെ പോസിറ്റീവാണ്. ഭംഗിയുള്ള നഗരമാണ്. ആളുകളൊക്കെ വൈകുന്നേരങ്ങളില്‍ ബീച്ചില്‍കുടുംബസമേതം ഒത്തുകൂടുന്നു. ഭക്ഷണം കഴിക്കുന്നു. സായാഹ്നങ്ങള്‍ ആസ്വദിക്കുന്നു. ഈ സംസ്‌കാരം എന്നെ ഏറെ ആകര്‍ച്ചുവെന്ന് മെറിന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പിണറായിയുടെ വാക്കുകള്‍ കേട്ട് ആര്‍‌എസ്‌എസ് ഞെട്ടി ! - ഇരട്ടച്ചങ്കന്‍ രണ്ടും കല്‍പ്പിച്ച്

കേരളം കലുക്ഷിത ഭൂമിയാണെന്നും സര്‍ക്കാരിന് ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നും ...

news

പൊലീസൊക്കെ കോമഡി അല്ലേ ചേട്ടാ... എസ് ഐയുടെ തൊപ്പി അയാള്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്നുണ്ടോ?

മര്‍ദ്ദന കേസിലെ പ്രതി എസ് ഐയുടെ തൊപ്പി അണിഞ്ഞു നില്‍ക്കുന്ന സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ ...

news

ദിലീപിനെ കൈവിട്ട 'ജഡ്ജിയമ്മാവന്‍' ശ്രീശാന്തിനെ തുണച്ചു !

കോട്ടയം പൊന്‍കുന്നത്തിനടുത്താണ് ചെറുവള്ളി ഭഗവതി ക്ഷേത്രം. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ...